Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്പിബി വരുന്നു ‘ഇളയനിലാ’യുമായി

PTI1_27_2016_000194B

ഇന്ത്യൻ സംഗീത പ്രേമികളുടെ സ്വരവസന്തമായ ഡോ. എസ്.പി.ബാലസുബ്രഹ്മണ്യം കോട്ടയത്തിന് സംഗീത വിരുന്നൊരുക്കുന്നു. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന്റെ അന്‍പതാണ്ടുകൾ പൂർത്തിയാക്കിയതിന്റെ ആഘോഷമായി കേരളത്തിൽ നടക്കുന്ന ആദ്യ പരിപാടിയാണ് കോട്ടയത്ത്. കോട്ടയം ആർട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ‘ഇളയനിലാ’ എന്ന സംഗീതസന്ധ്യ 26ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുക. ആറിന് തുടങ്ങുന്ന പരിപാടിക്ക് ഇരുപതിനായിരം പേർക്ക് ഇരിപ്പിടമൊരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. ആർട്സ് ഫൗണ്ടേഷൻ കോട്ടയത്ത് നടത്തുന്ന ഏഴാമത് സംഗീത പരിപാടിയാണിത്. 

ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്കിലിടം നേടിയ എസ്. പി. ബാലസുബ്രഹ്മണ്യം ആറ് ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്. 

പരിപാടിയുടെ വിവരങ്ങൾക്ക് ഫോൺ-7510297715