Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ ആന്റി എന്ന് വിളിക്കണ്ട: സൽമാന്‍ ഫാൻസിനെതിരെ ഗായിക

salman-sona

ബലാത്സംഗവുമായി ബന്ധപ്പെട്ട പരാമർശത്തിൽ സൽമാൻ ഖാനെതിരെ ട്വീറ്റ് ചെയ്തതിന് അദ്ദേഹത്തിന്റെ ആരാധകർ തനിക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കുന്നുവെന്ന് ഗായിക സോനാ മൊഹാപാത്ര. അമ്പതുകാരനായ നടന്റെ ഫാൻസ് നാല്‍പതു വയസുള്ള തന്നെ ആന്റി എന്നാണ് വിളിക്കുന്നത്. അതിലെ യുക്തി എന്തെന്നു മനസിലാകുന്നില്ലെന്നും. സോന ട്വീറ്റ് ചെയ്തു. 

നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിട്ടും ഇപ്പോഴും സൽമാൻ രാജ്യത്തിന്റെ ഹീറോ എന്നാണ് സോന ട്വീറ്റ് ചെയ്തത്. ഇതിനെതിരെയാണ് ഗായികയ്ക്കെതിരെ സൽമാൻ ഫാൻ‌സ് വിമർശനങ്ങളുന്നയിച്ചത്.  സുൽത്താനെന്ന ചിത്രത്തിന്റെ ഷൂട്ടിങിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള സൽമാന്റെ പ്രതികരണമാണ് പ്രശ്നമായത്. സമൂഹ മാധ്യമങ്ങളിൽ സൽമാനെതിരെ നിരവധി പേർ പ്രതികരിച്ചിരുന്നു. 

ഗുസ്തിക്കാരന്റെ വേഷമാണ് സൽമാൻ അവതരിപ്പിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് റിങിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ പോലെയാകും താൻ. നേരെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇതിനിടയിൽ വേണം, ഭക്ഷണം കഴിച്ച് വല്ലാത്ത അസ്വസ്ഥതയായിരുന്നു അത്. എന്നായിരുന്നു സൽമാന്റെ പരാമർശം. നിരവധി സ്ത്രീ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Your Rating: