Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോയ്ക്ക് വേണ്ടി സൽമാന്റെ പാട്ട്

Salman Khan

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വീണ്ടും പാട്ടുപാടുന്നു. ഹലോ ബ്രദർ, യുവരാജ്, വാണ്ടഡ്, കിക്ക്, പുറത്തിറങ്ങാനിരിക്കുന്ന ബജ്രംഗി ഭായ്ജാൻ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പാടിയിട്ടുള്ള സൽമാൻ ഇത്തവണ താൻ നായകനാവുന്ന ചിത്രത്തിന് വേണ്ടിയല്ല, നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടിയാണ്. നിഖിൽ അദ്വാനിയാണ് സൽമാൻ ഖാൻ നിർമ്മിക്കുന്ന ഹീറോ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് സൽമാൻ ഖാൻ പാടുന്ന വിവരം പുറത്തുവിട്ടത്. പലക്ക് മുഞ്ചലും സൽമാനും ചേർന്നായിരിക്കും ഓ ഖുദ എന്ന പുതിയ ഗാനം ആലപിക്കുക.

കൽ ഹോ ന ഹോ, സലാമി ഇഷ്ക്, ചാന്ദ്നി ചൗക്ക് ടു ചൈന തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹീറോ. 1983 ൽ ജാക്കി ഷ്റോഫും മീനാക്ഷി ശേഷാദ്രിയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച് സുഭാഷ് ഗായ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഹീറോയുടെ റീമേക്കാണ് നിഖിൽ അദ്വാനിയുടെ ഹീറോ. സൂരജ് പഞ്ചോലി, ആദിയ ഷെട്ടി, ഗോവിന്ദ, അനിത ഹാസനാനന്ദൻ, വിനോദ് ഖന്ന, ഖാദർ ഖാൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാനും ജാക്വലിൻ ഫെർണാണ്ടസും അതിഥിതാരമായി എത്തുന്നുണ്ട്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാൻ നിർമ്മിക്കുന്ന ചിത്രം ജൂലൈ 3ന് തീയേറ്ററിലെത്തും.