Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിരാമായണത്തിലെ 'സൽസ' ഗാനം തരംഗമാകുന്നു

Salsa Song

ഓണത്തിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന കുഞ്ഞിരാമായണത്തിലെ സൽസ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. വ്യത്യസ്തമായ ഈണം കൊണ്ടും, രസകരമായ ദൃശ്യാവിഷ്കാരം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. മസാല കോഫി ബാൻഡ് പാടിയ ഈ ഗാനത്തിന് സംഗീതം നല്കിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനും രചന മനു മഞ്ജിത്തുമാണ്. ഒരു ലക്ഷത്തിലധികം വ്യൂസ് ഇത് യൂട്യൂബിൽ നേടിക്കഴിഞ്ഞു.

Salsa Song

സഹോദരങ്ങളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. ബാസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന 'കുഞ്ഞിരാമായണം' നിർമ്മിച്ചിരിക്കുന്നത്‌ ലിറ്റിൽബിഗ്‌ ഫിലിംസിന്റെ ബാനറില്‍ സുവിൻ കെ വർക്കിയാണ്. ഇ ഫോർ എന്റർടൈന്‍മെന്റ് ചിത്രം പ്രദർശത്തിനെത്തിക്കുന്നു. ദീപു പ്രദീപ്‌, ബാസിൽ ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൃന്ദ അഷബും സ്നേഹ ഉണ്ണികൃഷ്ണനും നായികമാരാകുന്ന ഈ ചിത്രത്തിൽ അജു വർഗ്ഗീസ്, നീരജ് മാധവ്, മാമുക്കോയ, സീമ ജി നായർ, ഹരീഷ്, ദീപക് പറമ്പോൾ, ബിജുക്കുട്ടൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.