Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിരാമായണത്തിലെ സല്‍സ ഗാനം

Salsa

കുഞ്ഞിരാമായണത്തിലെ സല്‍സ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. മദ്യകുപ്പികള്‍ പൊട്ടുന്ന രംഗത്തോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ചിത്രീകരണം വ്യത്യസ്‌തമായാണ്‌ നിര്‍വഹിച്ചിരിക്കുന്നത്. മസാല കോഫി ബാന്‍ഡ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ചിത്താണ്‌. ഈ സിനിമയിലെ ‘തുമ്പപ്പൂവേ സുന്ദരീ‘ എന്ന ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. ശങ്കർ മഹാദേവനാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ദയ ബിജിബാൽ എന്നിവരും ഗാനമാലപിച്ചിട്ടുണ്ട്.

സഹോദരങ്ങളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിലെ പാട്ടുകൾ നേരത്തെ തന്നെ റിലീസ് ചെയ്‌തിരുന്നു. എന്നാല്‍ തുമ്പപ്പൂവേ സുന്ദരീ എന്ന ഗാനത്തിന്റെ വിഡീയോ മാത്രമാണ്‌ പുറത്തിറങ്ങിയിരുന്നത്. ബാസിൽ ജോസഫ് സംവിധാനം നിർവഹിക്കുന്ന ഈ സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്.

Salsa Song

‘കുഞ്ഞിരാമായണം‘ നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയാണ്. ഇ ഫോർ എന്റർടൈൻമെന്റാണ് ചിത്രം പ്രദർശത്തിനെത്തിക്കുന്നത്. ദീപു പ്രദീപാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൃന്ദ അഷബും സ്നേഹ ഉണ്ണികൃഷ്ണനും നായികമാരാകുന്ന ഈ ചിത്രത്തിൽ അജു വർഗ്ഗീസ്, നീരജ് മാധവ്, മാമുക്കോയ, സീമ ജി നായർ, ഹരീഷ്, ദീപക് പറമ്പോൾ, ബിജുക്കുട്ടൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.