Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി തിങ്കൾ മുതൽ വെള്ളിവരെ സാനന്ദിന്റെ സംഗീതം

Sanand George സാനന്ദ് ജോർജ്

സീരിയൽ സൗഹൃദങ്ങൾ വഴികാട്ടിയായി. സാനന്ദ് ജോർജ് സിനിമാ സംഗീത ലോകത്തേക്ക് ആദ്യ ചിത്രമായ ‘തിങ്കൾ മുതൽ വെള്ളി വരെ’ യിലെ ഗാനങ്ങൾക്ക് യുട്യൂബിലും മറ്റു സോഷ്യൽ നെറ്റ്് വർക്ക് സൈറ്റുകളിലും വൻ സ്വീകരണം. പത്തനംതിട്ട സ്വദേശിയായിട്ടും ഇപ്പോൾ തലസ്ഥാനത്തിന്റെ സ്വന്തം ആളായി മാറിയിരിക്കുകയാണ് സാനന്ദ്. സിനിമാ സംഗീത ലോകത്തേക്കുള്ള ചുവടു വയ്പും തനിക്കു പുതിയ അനുഭവങ്ങൾ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണു സാനന്ദ്.

സിനിമയിൽ എത്തുന്നതിനു മുൻപ് നൂറിലധികം സീരിയലുകൾക്കു പശ്ചാത്തല സംവിധാനം ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം. ആദ്യം സൂപ്പർ ഹിറ്റായ കടമറ്റത്ത് കത്തനാരിലൂടെയായിരുന്നു തുടക്കം. ഇപ്പോൾ മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലം ബാലാമണി എന്നിവയ്ക്കു സംഗീതം നൽകുന്നു. പന്ത്രണ്ടു വർഷമായി സീരിയൽ രംഗത്തു സജീവമാണ് സാനന്ദ്.

സിനിമയിലേക്ക് എത്തിച്ചത് സീരിയൽ രംഗത്തെ സുഹൃത്തുക്കൾ ആദ്യമായി സംഗീതം ചെയ്ത തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളം, തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത് എന്നിവരുമായി ചേർന്നു സീരിയലുകൾ ചെയ്തിരുന്നു. അതിനാൽ ആ സൗഹൃദം സിനിമയിലേക്കു വഴി തുറന്നു.

പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ അസിസ്റ്റന്റായാണു സംഗീത സംവിധാന രംഗത്തെത്തിയത്. സിനിമയിൽ സംഗീതം ചെയ്യുന്നതിനു മുൻപ് നല്ലവൻ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട് സാനന്ദ്.

നാലു പാട്ടുകളാണ് തിങ്കൾ മുതൽ വെള്ളിവരെയിൽ ഇദ്ദേഹം സംഗീതം നൽകിയത്. ഇതിൽ യു ട്യൂബിൽ പുറത്തിറക്കിയ രണ്ടു ഗാനങ്ങൾ കണ്ടവരുടെ എണ്ണം അൻപതിനായിരം കഴിഞ്ഞു. റിമി ടോമി, അഫ്സൽ, വൈക്കം വിജയലക്ഷ്മി, പ്രമീള എന്നിവരാണു ഗായകർ. ഇതിൽ അഫ്സലും റിമിയും പാടിയ അന്തിനേരം വൈക്കം വിജയലക്ഷ്മി പാടിയ നാടേ നാടേ എന്നീ ഗാനങ്ങളാണു കാണികളുടെ മനം കുളിർപ്പിച്ചത്.

ജയറാം റിമി ടോമി എന്നിവരാണു ചിത്രത്തിലെ നായികാ നായകന്മാർ. മനോരമ മ്യൂസിക്കാണ് ഓഡിയോ പുറത്തിറക്കിയിട്ടുള്ളത്. താമസം ടി സി 8-376 അലപ്പുറം റോഡ് സംഗീത്, തിരുമല. അച്ഛൻ: ജി ജോർജ് കുട്ടി, അമ്മ: ഗ്രേസി ജോർജ്, ഭാര്യ: സഹോദൻ സംജിത് ജോർജ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.