Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാ ഇവിടെയുമുണ്ടൊരു സന്തോഷ് പണ്ഡിറ്റ്

taher-shah ഏയ്ഞ്ചൽ, ഐ ടു ഐ എന്നീ മ്യൂസിക് വിഡിയോകളിൽ താഹിറിന്റെ ലുക്ക്

വിമർശനങ്ങൾ ഏറെ കിട്ടിയാലും വീണ്ടും ഊർജ്ജസ്വലമായി മുന്നോട്ടു പോകുക. സന്തോഷ് പണ്ഡിറ്റ് അങ്ങനെയുള്ളൊരാളാണ്. ഇതുപോലൊരാൾ അങ്ങ് പാകിസ്ഥാനിലുമുണ്ട്. സിനിമയാണ് പണ്ഡിറ്റിന്റെ വീക്ക്നെസ് എങ്കിൽ താഹെർ‌ ഷായ്ക്ക് പാട്ടാണ്. സന്തോഷിന്റെ സിനിമകൾ പോലെ യുട്യൂബിൽ തരംഗം സൃഷ്ടിച്ച, വിവാദമുണ്ടാക്കിയ വിഡിയോകൾ തന്നെയാണ് താഹെറിന്റെയും. ഈ മേഖലയിൽ മുൻപരിചയമൊന്നുമില്ല താഹെ‌റിനും. വരികളും ഈണവും വിഡിയോയും എല്ലാം സ്വന്തമായി തന്നെ ചെയ്തിരിക്കയാണ് കക്ഷി. സത്യം പറഞ്ഞാൽ വിഡിയോ കണ്ട് കണ്ണ് തള്ളിപ്പോകും എന്നു കൂടി പറയണം.

ഐ റ്റു ഐ എന്ന ഒരൊറ്റ വിഡിയോയിലൂടെ ഒരു രാത്രി ഇരുട്ടി വെളുക്കുന്ന നേരം കൊണ്ട് പ്രശസ്തനായി താഹെർ. വരികളിലെ അഭംഗി പാട്ടിന് പ്രശസ്തിയേകി. ഒരു മില്യൺ പ്രേക്ഷകരെയാണ് ഈ പാട്ട് യുട്യൂബിൽ നേടിയെടുത്തത്. ഇപ്പോഴിതാ ഏയ്ഞ്ചൽ എന്നു പേരിട്ട് രണ്ടാം വിഡിയോ സോങുമെത്തിയിരിക്കുന്നു. ഏയ്ഞ്ചലായി വേഷമിട്ട് പാടിയഭിനയിക്കുന്നതും താഹെർ തന്നെ. ഈ വിഡിയോ ഇതുവരെ പതിനാല് ലക്ഷത്തോളം വ്യൂവേഴ്സിനെ യുട്യൂബിൽ നേടുകയും ചെയ്തു.

തീർത്തും രസകരമല്ലാത്ത പാട്ടുകുറിക്കുകയും അതിനെ വ്യക്തമല്ലാത്ത രീതിയിൽ പാടുകയും അതിനേക്കാൾ അരോചകമായി അഭിനയിക്കുകയും ചെയ്യുന്നുവെന്നാണ് താഹെറിനെതിരെയുള്ള ആരോപണം. എന്നാൽ അതിനെയൊക്കെ തീർത്തും പോസിറ്റിവ് ആയി എടുക്കുവാനാണ് ഇദ്ദേഹത്തിനു താൽപര്യം. ഇനിയും താൻ മ്യൂസിക് വിഡിയോയുമായെത്തുമെന്നും താഹെർ പറയുന്നു.

Your Rating: