Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീപ് സോങ് വിവാദം: നടികർ സംഘത്തിനെതിരെ ശരത് കുമാർ

simbu-sarath

ബീപ് സോങ് വിവാദത്തിൽ തമിഴ് സിനിമാ-സീരിയൽ താരങ്ങളുടെ സംഘടനയായ നടികർ സംഘം നിലപാട് വ്യക്തമാക്കണമെന്ന് നടൻ ശരത് കുമാർ. സംഘടനയുടെ മുൻ പ്രസിഡന്റ് കൂടിയായ ശരത് കുമാർ നിലവിലെ ഭരണാധികരികളോട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. ബീപ് സോങ് വിവാദത്തിൽ ചിമ്പുവിന്റെ ഭാഗം കേൾക്കാൻ നടികർ സംഘം തയ്യാറാകണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഇടപെടണമെന്നുമാണ് ശരത് കുമാർ ആവശ്യപ്പെടുന്നത്.

അതേസമയം ചിമ്പുവെന്നല്ല., സ്ത്രീ സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പാട്ടുകളെ ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ല. ഇത്തരത്തിലുള്ള അടിച്ചുപൊളി പാട്ടുകൾ ഒരുപാടിറങ്ങുന്നുണ്ട്. പക്ഷേ ശരിയായ അന്വേഷണമൊന്നും നടത്താതെ ചിമ്പുവിനെ ക്രൂശിക്കുന്നത് ശരിയല്ലെന്നും ശരത് കുമാർ പറഞ്ഞു. ഇക്കഴിഞ്ഞ നടികർ സംഘം തെരഞ്ഞെടുപ്പിൽ ശരത് കുമാറിന്റെ ടീമിനെ പ്രതിനിധീകരിച്ച് ചിമ്പു മത്സരിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.