Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയനോരയുടെ വ്യത്യസ്ത ആലാപനവുമായി ജെയിംസും ആലിസും

james-alice സയനോര, ജെയിംസ് ആൻഡ് ആലിസിലെ പോസ്റ്റർ, കാർത്തിക്

വേദികയും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജെയിംസ് ആൻ‍ഡ് ആ‌ലിസിലെ പാട്ടുകളെത്തി. ഗോപീസുന്ദർ ഈണമിട്ട മൂന്നു പാട്ടുകളാണുള്ളത്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. ചിത്രത്തിലെ മഴയേ മഴയേ എന്നു തുങ്ങുന്ന ആദ്യഗാനം ഇതിനോടകം വലിയ ശ്രദ്ധ നേടിയെടുത്തതാണ്. കാർത്തികും അഭയ ഹിരൺമയിയുമാണ് ഈ ഗാനം പാടിയത്. സയനോരയുടെ ആലാപന ഭംഗിയറിയിക്കുന്ന മറ്റ് രണ്ട് പാട്ടുകളും കൂടിയാണ് ചിത്രത്തിലുള്ളത്. മഴ പോലെ, മൗനമായി ഒഴുകിയലുന്ന പുഴപോലെ, ഇളംതെന്നലിനൊപ്പം പായുന്ന വയലിൻ തന്ത്രിപോലുള്ള മൂന്നു പാട്ടുകള്‍.

ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്. ഛായാഗ്രഹണവും സുജിത് തന്നെ. മഴയേ മഴയേ എന്ന പാട്ടിന്റെ വിഡിയോ ദൃശ്യമനോഹരമായിരുന്നു. ചിത്രത്തിന്റെ കഥയും സുജിത് തന്നെ. ഡോ എസ് ജനാർദ്ദനനാണ് തിരക്കഥ. സംജിത്തിന്റേതാണ് ചിത്രസംയോജനം. ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോ എസ് സജികുമാറാണ് ചിത്രം നിർമ്മിക്കുന്നത്.