Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും സെക്സിയായ പുരുഷൻമാർ, നായകന്മാരെ പിന്തള്ളി ഗായകർ

zayn-malik-image സയീൻ മാലിക്

ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷൻ ആരായിരിക്കും ചോദ്യം ചോദിക്കുമ്പോഴേ മനസിലേക്ക് ഹൃത്വിക് റോഷനും സൽമാന്‍ ഖാനുമൊക്കെയായിരിക്കും വരിക. പക്ഷേ ബ്രിട്ടിഷ് മാധ്യമ സ്ഥാപനമായ ഈസ്റ്റേൺ ഐ തയ്യാറാക്കിയ പട്ടിയകയിൽ ഒന്നാമനായെത്തിയത് ഒരു പാട്ടുകാരനാണ്. വൺ ഡയറക്ഷൻ എന്ന ബാൻഡിന്റെ മുൻതാരം സയിൻ മാലിക് ആണ് കക്ഷി. പാക് വംശജനായ ബ്രിട്ടീഷ് ഗായകനാണ് മാലിക്.

Hrithik Roshan ഹൃത്വിക് റോഷൻ

ഹൃത്വിക് റോഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സയിൻ മാലിക്കിന്റെ കുതിപ്പ്. മൂന്നാം സ്ഥാനത്തുള്ളതും ഒരു പാട്ടുകാരൻ തന്നെ. പാക് ഗായകൻ അലി സഫർ, ഇരുപത്തിരണ്ടുകാരനായ മാലിക് പോയവർഷം ഒമ്പതാം സ്ഥാനത്തായിരുന്നു. രസകരമായ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറ‍ഞ്ഞ വ്യക്തിയും മാലിക് തന്നെ. ഇത് പന്ത്രണ്ടാം വർഷമാണ് മാധ്യമ സ്ഥാപനം ലോകോത്തര പോളിങ് നടത്തി ഇത്തരമൊരു കണ്ടെത്തൽ നടത്തുന്നത്.

ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ ബരുൺ സോബ്തി, വിവിയൻ സേന എന്നിവരും ആദ്യ അഞ്ചിലുണ്ട്. പുറകെയുള്ളവരിലുള്ളവരിൽ ബോളിവുഡിന്റെ പുലികളുമുണ്ട്. ഫവാദ് ഖാൻ ആറാം സ്ഥാനത്താണ്. സാക്ഷാൽ സല്ലു ഏഴാമതും ഷാഹിദ് കപൂർ എട്ടാം സ്ഥാനത്തും കിങ് ഖാൻ ഒമ്പതാമതും ഗുർമീത് ചൗധരി പത്താം സ്ഥാനത്തുമാണ്. ഈ നിരയിലേക്കുള്ള ഇളംതലമുറക്കാരനാണ് ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നായകൻമാരിലൊരാളായ പാർത്ത് സംതാൻ പതിനൊന്നാം സ്ഥാനത്താണ്.

ali-zafar-2015 അലി സഫർ