Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൊമ്പരമായി ഷാൻ ജോൺസൺ ഈണം നൽകിയ അവസാന ഗാനം

shan ഷാൻ ജോൺസൺ

സംഗീത പ്രേമികൾക്ക് ഇനിയും ഉൾക്കൊള്ളാൻ ആവാത്ത നടുക്കം സമ്മാനിച്ച് ജോൺസൺ മാസ്റ്ററുടെ പ്രിയ പുത്രിയും സംഗീത സംവിധായികയുമായ ഷാൻ ജോൺസൺ വിടപറഞ്ഞിട്ട് 2 മാസങ്ങളാകുന്നു. ഷാനിന്റെ അപ്രതീക്ഷിത വേർപാട് തീർത്ത വിഷമം ഇനിയും മാഞ്ഞിട്ടില്ല. അപ്പോഴാണ് ആ ഓർമകളിലേക്ക് ഒരു നനുത്ത സ്പർശം എന്ന പോലെ 'ഇതൾ' എത്തുന്നത്.

ഷാൻ  അവസാനമായി ഈണം പകർന്ന മ്യൂസിക് ആൽബമാണ്  ഇതൾ. കൃത്യമായി പറഞ്ഞാൽ ഷാൻ മരിക്കുന്നതിന്റെ തലേ ദിവസം റെക്കോഡിങ് പൂർത്തിയാക്കിയ ഗാനം. ഷാനിന്റെ ഈണത്തിൽ സുജാത പാടി പൂർത്തിയാക്കിയ ആൽബത്തിന്റെ അടുത്ത ദിവസത്തെ റെക്കോർഡിങ്ങിന് പക്ഷെ ഷാൻ ഉണ്ടായില്ല. അത് കൊണ്ട് തന്നെ,  ആൽബത്തിലെ ശേഷിക്കുന്ന ഗാനങ്ങൾക്ക് ഷാൻ നൽകാൻ തയ്യാറാക്കി വച്ച ഈണങ്ങൾ ഇനിയും പതിരാകാതെ അവസാനിക്കുന്നു.

ഷാൻ ഈണം നൽകിയ അവസാന ഗാനമായ ഇതളിൽ നഷ്ടപ്രണയമാണ് വിഷയം. തന്റെ ജീവിതത്തിൽ അടുത്ത ദിവസം വരാനിരിക്കുന്ന വിധിയെ മുൻകൂട്ടി കണ്ടപോലെയാണ് ഷാൻ ഈ ഗാനത്തിന് ഈണം പകർന്നത്.സംഗീത പ്രേമികളായ ഏവർക്കും ഇഷ്ടപെടുന്ന രീതിയിൽ ലളിതമായ ഈണത്തിലാണ് ഷാൻ ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വിദേശ മലയാളി കൂട്ടായ്മയായ  ഉത്സവ് ക്രിയേഷൻസിന്റെ ബാനറിൽ പരസ്യ സംവിധായകനായ ഗുരുലാൽ ആണ് ഇതൾ സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി മാഞ്ഞാലിൽ എഴുതിയ വരികൾക്കാണ് ഷാൻ  ശുദ്ധ സംഗീതത്തിലൂടെ ഈണം നൽകിയിരിക്കുന്നത്...ഇതൾ ഈ മാസം യൂടൂബിൽ റിലീസ് ചെയ്യും