Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ പാട്ട് ഫേസ്ബുക്കിലൂടെ പാടി ഷാന്‍, വിഡിയോ വൈറലായി

shaan-tum-hi-toh

ഫേസ്ബുക്കിലൂടെ വിഡിയോകൾ പങ്കുവയ്ക്കുന്നത് പതിവാണ് സെലിബ്രിറ്റികൾക്കിടയിൽ. പാട്ടുകാരുടെ ഫേസ്ബുക്ക് പേജിലേക്ക് നമ്മളെത്തുന്നത് തന്നെ ഇത്തരം വിഡിയോകൾ പ്രതീക്ഷിച്ചാണ്. ഓർക്കസ്ട്രയുടെ അകമ്പടിയൊന്നുമില്ലാതെ അവർ പാടുന്നത് കേൾക്കാൻ. ഇന്ന് ബോളിവുഡ് ഗായകൻ പങ്കുവച്ചതും അത്തരമൊരു വിഡിയോയാണ്. ഒരു മണിക്കൂർ കൊണ്ട് പതിനായിരത്തോളം പേരാണ് ഈ ഗാനം കണ്ടത്. വാഹനത്തിനുള്ളിലിരുന്ന് പാടിയ പാട്ടിൽ ഷാനിന്റെ സ്വരം സുന്ദരമായിരിക്കുന്നു. ഭാവാർദ്രമായി പാടിയ ഗാനം അതുകൊണ്ടു തന്നെ എല്ലാവർക്കും ഇഷ്ടമാകുകയും ചെയ്തു. റ്റി സീരിസ് റിലീസ് ചെയ്യുന്ന ഷാനിന്റെ ആദ്യ സോങ് ആണ് തും ഹോ തോ. സാഖിബ് സലീമും തപ്സീ പന്നുവുമാണ് വിഡിയോയിലെ കേന്ദ്ര കഥാപാത്രങ്ങൾ. റഷ്മി വിരാഗിന്റെ വരികൾക്ക് അമാൽ മാലിക് ഈണമിട്ട പാട്ടാണിത്. ഷാനിന്റെ എക്കാലത്തേയും മികച്ച ഗാനമാകും ഇതെന്നു തന്നെയാണ് വിലയിരുത്തൽ. 

Your Rating: