Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖും പുതിയ ‘സിക്സ് പായ്ക്കും’

Sharukh Khan

ഇരുപത്തിയഞ്ചുകാരനായി എത്തുന്ന ചിത്രം, ഫാനിന്റെ ട്രെയിലർ റിലീസിനായാണ് ഷാരുഖ് ഖാൻ യാഷ് രാജ് ഫിലിംസ് സ്റ്റ്യുഡിയോയിലെത്തിയത്. അപ്രതീക്ഷിതമായാരുന്നു അദ്ദേഹത്തിന്റെ മുറിയിലേക്ക് അവരുടെ കടന്നുവരും. പിന്നെ കണ്ടത് കലയെ സ്നേഹിക്കുന്ന എല്ലാവർക്കുമുള്ള മനോഹരമായ കാഴ്ച. ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ ഇന്ത്യയിലെ ആദ്യ സംഗീത ഗ്രൂപ്പായ സിക്സ് പാക്കിലെ അംഗങ്ങൾക്കൊപ്പം കിങ് ഖാൻ ചുവടുവച്ചു. ഒപ്പം പാടി. ആഘോഷങ്ങളെ അതിരില്ലാതാക്കാൻ കിങ് ഖാനോളം പോന്ന മറ്റാരുമില്ലെന്ന് അറിയാമല്ലോ. ഷാരുഖും അവർക്കൊപ്പം തകർത്തു പാട്ടും ഡാൻസുമായി. ഫാനിലെ ഗാനമായ ജബ്രാ ഫാൻ ആണ് അദ്ദേഹത്തിനായി അവർ പാടിക്കൊടുത്തത് .യാഷ് രാജ് ഫിലിംസിന്റെ ഏറ്റവും പുതിയ സംരഭമായ വൈ ഫിലിംസാണ് സിക്സ് പാക്ക് ബാൻഡ് ലോഞ്ച് ചെയ്തത്. വൈ ഫിലിംസ് തന്നെയാണ് താരത്തെ കാണമെന്ന ബാൻഡ് അംഗങ്ങളുടെ ആവശ്യം യാഥാർഥ്യമാക്കിക്കൊടുത്തതും.

sharukh-six-pack

കുറച്ചു നാൾ മുൻപാണ് സിക്ക് പാക്ക് എന്ന സംഗീത സംഘം രൂപീകരിക്കപ്പെടുന്നത്. മൂന്നാം ലിംഗത്തിൽപ്പെട്ടവരുടെ സംഗീതസംഘം ഇന്ത്യയൊട്ടാകെ ഇന്ന് പ്രശസ്തമാണ്. ഇതുവരെ ഇവർ പുറത്തിറക്കിയ മൂന്ന് മ്യൂസിക്കൽ വിഡിയോകളും ഏറെ ശ്രദ്ധ നേടി. സോനു നിഗമാണ് സിക്സ് പാക്ക് ബാൻഡുമായി ഏറ്റവുമടുത്തയാൾ. ബാൻഡിന്റെ ആദ്യ ഷോയിൽ സോനു പാടുന്ന വിഡിയോ തരംഗമാണിന്ന് നെറ്റ്ലോകത്ത്. ഇപ്പോഴിതാ ബോളിവുഡിന്റെ കിങ് ഖാനും അവരുടെ ഭാഗമായിരിക്കുന്നു.

ഹംഹേൻ ഹാപ്പി എന്ന പേരിട്ട്ഫാരൽസിന്റെ ഹാപ്പി എന്ന പാട്ടിന്റെ ഹിന്ദി വേർഷനുൾപ്പെടെ മൂന്നു പാട്ടുകളാണ് ഇതുവരെ ബാൻ‍‍‍ഡ് പുറത്തിറക്കിയത്. പിന്നെ സോനു നിഗമിനൊപ്പം സബ് റബ് ദേ ബന്ദേ എന്ന ഗാനവും. യുട്യൂബിൽ ഏഴു മില്യണിലധികം പ്രാവശ്യമാണ് ഈ വി‍ഡിയോ ജനങ്ങൾ കണ്ടത്. ആശാ ഭോസ്‌ലെയ്ക്കും പേരക്കുട്ടി സനായ് ഭോസ്‌ലെയ്ക്കുമൊപ്പമുള്ളതുൾപ്പെടെ മറ്റ് മ്യൂസിക്കൽ വിഡിയോകളാണ് ബാൻ‍ഡിന്റേതായി ഇനി പുറത്തുവരാനുള്ളത്.

ആണിനും പെണ്ണിനുമപ്പുറമൊന്നില്ല, അവർക്കായി മാത്രമുള്ളതാണ് ഈ പ്രകൃതി എന്ന ചിന്തകൾക്കു മേൽ വലിയൊരു ചുവപ്പൻ വര വരക്കുകയാണ് ഇവർ. വനിതാ ദിനത്തിൽ വനിതകളാകാന്‍ കൊതിക്കുന്നവരെ കൂടി ഓർക്കണ്ടേ. അവരുടെ ചിന്തകളേയും ആഗ്രഹങ്ങളേയും കൂടി അറിയണ്ടേ. ഒരുപക്ഷേ ഈ വനിതാ ദിനത്തിൽ സംഗീത ലോകം കണ്ട ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായിരിക്കാമിത്.

Your Rating: