Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലും ഗുലാം അലിയെ പാടാൻ അനുവദിക്കില്ലെന്ന് ശിവസേന

gulam-ali

പഠാൻകോട്ടിലെ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ പാക്ക് ഗസൽ ഗായകൻ ലാം അലിയുടെ കേരളത്തിലെ പരിപാടികൾ റദ്ദാക്കണമെന്ന് ശിവസേന. അല്ലാത്തപക്ഷം പരിപാടി നടക്കുന്ന രണ്ടു സ്ഥലങ്ങളിലേക്കും സേന പ്രതിഷേധ പ്രകടനം നടത്തുമെന്ന് ശിവസേനയുടെ സംസ്ഥാന നേതാക്കൾ അറിയിച്ചു. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് ഗുലാം അലിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നേരത്തെ മുംബൈയിലെയും ഡൽഹിയിലെയും പരിപാടികൾ ശിവസേനയുടെ ഭീഷണിയെ തുടർന്ന് റദ്ദാക്കിയിരുന്നു. പഠാൻകോട്ടിലെ വ്യോമസേന താവളത്തിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ രാജ്യം ദുഃഖാചരണം നടത്തുകയാണ്. ഇത് ആഘോഷത്തിന്റെ സമയമല്ലെന്നും ശിവസേന സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. അജി പറഞ്ഞു. തങ്ങൾ കലയ്ക്ക് എതിരല്ല, എന്നാൽ പാക്കിസ്ഥാനെതിരാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഗുലാം അലിയുടെ പരിപാടിയിൽ നിന്നു വിട്ടുനിൽക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു