Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎഎഫ്കെയിൽ നാടൻപാട്ടുമായി ഷോബി തിലകൻ

shobi-thilakan-iffk

സിനിമയുടെ മാത്രമല്ല, സൗഹൃദത്തിന്റെ ഒന്നു ചേരലിന്റെ പാട്ടുകളുടെ വരകളുടെ വേദി കൂടിയാണ് ഐഎഫ്എഫ്കെ. ചില കാഴ്ചകൾ നമുക്കൊരുപാട് രസകരമായി തോന്നും. അത്തരത്തിലൊന്നാണ് ഈ വിഡിയോയിലുള്ളത്. പരുക്കൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ കൂട്ടുകാർക്കൊപ്പം ചേർന്നു നിന്ന് ഒരു കുഞ്ഞു നാടൻ പാട്ട് പാടുന്നു. 

മലയാളത്തിന്റെ അഭിനയ ചക്രവർത്തിമാരിലൊരാളായ തിലകന്റെ മകൻ ഷോബി തിലകനാണിത്. കാട്ടു തേനോ തേക്ക് ചാറോ പോക്കുവെയിലോ കന്നിപ്പെണ്ണ്...എന്നു തുടങ്ങുന്ന നാടൻ പാട്ടാണ് മനോരമ ഓൺലൈനിന്റെ കാമറയ്ക്കു മുൻപില്‍ നടൻ പാടിയത്. ചൂളം വിളിയും കയ്യടിയുമായി ഷോബിയ്ക്ക് ആവേശം നൽകി കൂട്ടുകാരും ഒപ്പം നിന്നപ്പോൾ സംഗതി കലക്കി.

Your Rating: