Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോക്ക് ഓൺ 2 ൽ ശ്രദ്ധ കപൂറിന്റെ പാട്ട്

Shraddha Kapoor

ആഷിഖി 2 എന്ന മ്യൂസിക്കൽ ഹിറ്റ് ചിത്രത്തിൽ നായികയായി ബോളിവുഡിലെത്തിയ താരമാണ് ശ്രദ്ധ കപൂർ. നടൻ ശക്തി കപൂറിന്റെ മകൾ ശ്രദ്ധ തൊട്ടടുത്ത ചിത്രമായ ഏക് ദാ വില്ലനിലൂടെ നല്ലൊരു പാട്ടുകാരികൂടിയാണ് താനെന്ന് തെളിയിച്ചു. ശ്രദ്ധ വീണ്ടും പാട്ടു പാടുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ റോക്ക് ഓൺ 2 ലെ മൂന്ന് ഗാനങ്ങളാണ് ശ്രദ്ധ കപൂർ പാടിയിരിക്കുന്നത്.

ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രദ്ധ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ശങ്കർ എഹ്‌സാൽ ലോയ് യുടെ കീഴിൽ പാടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

ബോളിവുഡ് സിനിമയിലെ മ്യൂസിക്കൽ ഹിറ്റുകളിലൊന്നാണ് റോക്ക്ഓൺ. 2008 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് റോക്ക് ഓൺ 2. ഷൂജാത്ത് സൗധാഗറാണ് റോക്ക് ഓൺ 2 സംവിധാനം ചെയ്യുന്നത്. അഭിഷേക് കപൂർ, പുബലി ചൗധരി തുടങ്ങിയവർ ചേർന്ന് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ അർജുൻ രാംപാൽ, ഫർഹാൻ അക്തർ, പ്രാച്ചി ദേശായി, ശ്രദ്ധ കപൂർ, പുരഭ് കോഹ്‌ലി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എക്‌സെൽ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഫർഹാൻ അക്തറും റിതേഷ് സിദ്ധ്‌വാനിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്തവർഷം തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.