Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പാട്ടുകളാണ് ശ്രേയയെ സിനിമയിലെത്തിച്ചത്

shreya-ghosahl

വേദിയിൽനിന്ന് ശ്രേയാ ഘോഷാൽ ഓരോ പാട്ട് പാടുമ്പോഴും കേൾവിക്കാരനിൽ നിറയുന്നത് അത്ഭുതമാണ്. മുന്നിൽ നിൽ‌ക്കുന്ന സ്വരമാധുരിയെ വിശ്വസിക്കാൻ കഴിയാത്ത പോലെ. ഒറ്റവാക്കിൽ മനോഹരം. ഭാഷയോ ഈണത്തിന്റെ ആഴമോ വരികളിലെ കാഠിന്യമോ ഒന്നും പ്രശ്നമേയല്ല. ശ്രേയാ ഘോഷാൽ എന്ന ബംഗാളി പെൺകുട്ടി ഇന്ത്യൻ സിനിമയുടെ ഒഴിവാക്കാനാവാത്ത ഭാഗമായത് തൊണ്ണൂറുകളിലാണ്. സഞ്ജയ് ലീലാ ബൻസാലിയൊരുക്കിയ ദേവദാസ് എന്ന ചിത്രത്തിലെ ബേരി പിയാ...എന്ന ഗാനത്തിലൂടെ. ആദ്യ പാട്ടിനു തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും നേടിയെടുത്തു. 

ഇന്ന് ഇന്ത്യയൊന്നാകെ ആരാധിക്കുന്നു ഈ ഗായികയെ. യുട്യൂബിൽ പാട്ടു പ്രേമികൾ ഏറ്റവുമധികം തിരയുന്ന പാട്ടുകളിലൊന്നും ശ്രേയയുടേത് തന്നെ. സിനിമയിലേക്കും അതുവഴി ഇന്ത്യൻ ഹൃദയങ്ങളിലേക്കുമുള്ള ശ്രേയയുടെ യാത്ര തുടങ്ങുന്നത് ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്. ശ്രേയ ആലപിച്ച സിനിമാ ഗാനങ്ങൾക്കൊപ്പം അവരേറ്റവുമധികം കാണാനിഷ്ടപ്പെടുന്ന ശ്രേയാ ഘോഷാൽ വിഡിയോകളിൽ മുന്നിലാണ് റിയാലിറ്റി ഷോയിൽ ആലപിച്ച പാട്ടുകൾ. അതിൽ ചില വിഡിയോകൾ കാണാം....

അന്നവിടെയെത്തിയ വിധി കർത്താക്കളേയും പ്രേക്ഷകരേയും ഓരോ ദിവസവും തന്റെ പാട്ടിലേക്ക് ലയിപ്പിച്ചിരുത്തുവാൻ ശ്രേയയ്ക്ക് സാധിച്ചിരുന്നു. സഞ്ജയ് ലീലാ ബൻസാലിയുടെ ശ്രദ്ധ എത്തുന്നതും അങ്ങനെയാണ്. ദേവദാസിലേക്ക് പാടാൻ ശ്രേയയെ ക്ഷണിക്കുന്നതും അങ്ങനെയാണ്. ഇന്ന് ശ്രേയ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിക്കഴിഞ്ഞു. പാടിത്തരുന്ന ഒരു പാട്ടിൽ പോലും ഒരു അന്യനാട്ടുകാരിയാണെന്ന തോന്നൽ കേട്ടിരിക്കുന്നവരിലുണ്ടാകാതിരിക്കുവാൻ ശ്രേയ എപ്പോഴും ശ്രദ്ധിക്കുന്നു. 

Your Rating: