Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏ ആർ റഹ്മാനൊപ്പം ശ്രുതി ഹാസൻ പുതിയ ദൗത്യത്തിൽ

shruti-ar

ഏ ആർ റഹ്മാനൊപ്പം ഒരു പാട്ടാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസൻ. തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചവരിൽ ഒരാളാണ് ഏ ആർ റഹ്മാൻ എന്ന് ശ്രുതി ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. എം ടി വിയുടെ അൺപ്ലഗ്ഡ് എന്ന പരിപാടിയിലാണ് ശ്രുതി റഹ്മാനോടൊപ്പം പാടിയത്. 

രാവണിലെ റാഞ്ചാ റാഞ്ചാ എന്ന പാട്ടാണ് ശ്രുതി പാടിയത്. റഹ്മാനൊപ്പം പാടുന്ന കാര്യം അസ്രുതി ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. പവൻ കല്യാണിന്റെ ചിത്രത്തിലാണ് ശ്രുതി അഭിനയിക്കുന്നത്. 

എം ടിവിയിൽ തന്റെ പ്രശസ്തമായ ആറു ഗാനങ്ങളുടെ അൺപ്ലഗ്ഡ് വേർഷനുകളാണ് റഹ്മാന്‍ പാടുന്നത്. ഇതിൽ ഊർവസി ഊർവസി എന്ന പാട്ട് പുറത്തിറങ്ങിയിരുന്നു. ഇത് വൈറലാകുകയും ചെയ്തു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.