Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്യാമിലി ഇപ്പോൾ ഇങ്ങനെയാണ്...

vallem-thetti-pullem-thetti

ബാല്യംവിടുന്നതിനു മുൻപേ അഭിനയംകൊണ്ട് ഇന്ത്യയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് ശ്യാമിലി. അതുകൊണ്ടു തന്നെ യൗവനമെത്തിയിട്ടും ബേബി ശ്യാമിലിയെന്നാണ് നമ്മൾ ഈ നടിയെ വിശേഷിപ്പിക്കുന്നത്. ശ്യാമിലി ചാക്കോച്ചന്റെ വള്ളീ പുള്ളീം തെറ്റിയെന്ന ചിത്രം കാണാൻ കാത്തിരിക്കുന്നതും അതുകൊണ്ടു തന്നെ. പതിനെട്ട് വർഷത്തിനുശേഷമുള്ള മടങ്ങിവരവിൽ ശ്യാമിലി ചിത്രത്തിലെങ്ങനെയായിരിക്കുമെന്ന ആകാംഷയ്ക്കുള്ള ഉത്തരവുമായിതാ വിഡിയോ ഗാനമെത്തിയിരിക്കുന്നു. ചാക്കോച്ചനൊപ്പം എഴുപതുകളിലെ സ്റ്റൈൽ വേഷത്തിൽ ആടിപ്പാടുകയാണ് ശ്യാമിലി.

നൃത്തവും കുസൃതികളും പൈങ്കിളി പ്രണയവും നിറഞ്ഞു നിൽക്കുന്ന ഗാനമാണിത്. സൂരജ് എസ് കുറുപ്പ് എഴുതി ഈണമിട്ട് പാടിയ പാട്ടാണിത്. റിഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഫൈസൽ ലത്തീഫ് ആണ് സംവിധാനം ചെയ്യുന്നത്. മനോജ് കെ ജ.ൻ, രഞ്ജി പണിക്കർ, സൈജു കുറുപ്പ് സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ സോങായ വാത്തേ പൂത്തേ എന്നു തുടങ്ങുന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.

Your Rating: