Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാ വിജയ്ക്കായി സിദ്ധാർഥ് പാടും

Pa Vijay and Siddharth

ബോയ്സ് എന്ന ശങ്കർ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് സിദ്ധാർഥ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള സിദ്ധാർഥ് മികച്ച ഗായകൻ കൂടിയാണ്. 2006 ൽ തെലുങ്ക് ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത്് അരങ്ങേറ്റം കുറിച്ച സിദ്ധാർഥ് അതാ, സന്തോഷ് സുബ്രമണ്യം, സ്ട്രൈക്കർ, ബാവ, കാതലിൽ സോതപോവത് എപ്പടി, എനിക്കുൾ ഒരുവൻ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടിയും ഗാനം ആലപിച്ചിട്ടുണ്ട്.

തമിഴ് ഗാനരചയിതാവും, നടനുമായ പാ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സട്രോബറിക്ക് വേണ്ടി സിദ്ധാർഥ് വീണ്ടും പാടുന്നു. താരം പാടുന്ന വിവരം ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് പുറത്തുവിട്ടത്. എനിക്കുൾ ഒരുവനിൽ സിദ്ധാർഥ് മനോഹരമായി ഗാനം ആലപിച്ചിരുന്നു, അതുകേട്ടാണ് ഗാനം ആലപിക്കാൻ സിദ്ധാർഥിനെ ക്ഷണിച്ചത്. ഫൺ എലമെന്റുള്ളൊരു പ്രെമോ ഗാനമാണ് താരം ആലപിക്കുന്നതെന്നും പാ വിജയ് പറഞ്ഞു. താജ് നൂറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. വിൽ മെയ്ക്കേഴ്സിന്റെ ബാനറിൽ പാ വിജയ് തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമേ അവനി മോദി, സമുദ്രക്കനി, തമ്പി രാമയ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.