Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിന്റെ വഴിയിലെ നൊമ്പരങ്ങൾ പങ്കുവച്ച് ഗായിക ലതിക

lathika

മലയാളം നെഞ്ചിലേറ്റിയ സ്വന്തം പാട്ടുകള്‍ തനിക്കന്യമായതിന്റെ സങ്കടങ്ങള്‍ തുറന്നു പറഞ്ഞ് ഗായിക ലതിക. ഇത്രയധികം പാടിയിട്ടും ആരും തന്നെ ഓര്‍ക്കുന്നില്ലെന്നും ഒരു പരിപാടിക്കും തന്നെ വിളിക്കാറില്ലെന്നും ലതിക പറഞ്ഞു. പതിനാറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ലതിക മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് കയ്പനുഭവങ്ങളും പുതിയ പ്രതീക്ഷകളും പറഞ്ഞത്.

മലയാളത്തിന് എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകള്‍ സമ്മാനിച്ചിട്ടും ഓര്‍മകളില്‍ നിന്നകന്ന പാട്ടുകാരി. പരാതിയല്ല, പാടിയ പാട്ടിന്റെയെല്ലാം നല്ലവാക്കുകള്‍ വേറെ പലരുടെയും പേരില്‍ കേള്‍ക്കേണ്ടിവന്ന വേദന മാത്രം ആ വാക്കുകളില്‍. ജാനകിക്കും സുശീലയ്ക്കും വാണി ജയറാമിനും ശേഷം വലിയ ഗായികയുടെ വരവറിയിച്ച തുടക്കം.

Yesteryear Playback singer Lathika about her bitter experience in the music industry | Manorama News

കാതോട് കാതോരം എന്ന ഗാനം ആലപിച്ചത് ലതികയാണെന്ന കാര്യം ഇപ്പോഴും പലർക്കു അറിയില്ല. ലതിക പാടിയ പല സൂപ്പർഹിറ്റ് ഗാനങ്ങളും പലരുടെ പേരിലാണ് ഇപ്പോഴും കൊണ്ടാടുന്നത്. ഗപ്പിയിലെ പുതിയ പാട്ട് മലയാളം ഏറ്റുപാടുമ്പോഴും അവസരങ്ങളിലേക്ക് ചാടിക്കയറാന്‍ ഇനിയും ലതികയില്ല.

Your Rating: