Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടു പാടിയതിനു കേസ്: ഗായിക ആത്മഹത്യയ്ക്കു ശ്രമിച്ചു

Representative Image

സ്റ്റേജ് ഷോയിൽ അവതരിപ്പിച്ച ഗാനം ദലിതർക്ക് അപമാനകരമാണെന്ന പേരിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഗായികയുടെ ആത്മഹത്യാശ്രമം.നജഫ്ഗഡിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ സപ‌്ന ചൗധരിയെ (21) ക്ലിഫ്റ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലി വിഷമാണ് ഉള്ളിൽ ചെന്നതെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. സപ്നയുടെ ‘രാഗിണി’ എന്ന പാട്ടാണു വിവാദമായത്. എന്നാൽ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഇതേ ഗാനം മുൻപ് മറ്റു ഗായകർ പാടിയിട്ടുണ്ടെന്നും സപ്ന പറയുന്നു. പാട്ടിന്റെ വരികൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞിരുന്നു.

സത്പാൽ തൻവർ എന്നയാൾ നൽകിയ പരാതിയിൽ ഗുഡ്ഗാവ് സെക്‌ടർ 29 പൊലീസാണു കേസെടുത്തത്. ഖേദപ്രകടനത്തിനു ശേഷവും സത്പാലിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായും മോശം സന്ദേശങ്ങൾ അയയ്ക്കുന്നതായും എഴുതിവച്ച ശേഷമാണു ഗായിക ആത്മഹത്യയ്ക്കു ശ്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.