Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസ് സ്നേഹാഞ്ജലി സംഗീത ആല്‍ബം ഉദ്ഘാടനം ചെയ്തു

snehanjali--inaururation-ye

ഡാലസ്∙ കവിയും ഗായകനും ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ.ജോണ്‍ പിച്ചാപ്പിള്ളി രചിച്ച സ്നേഹാഞ്ജലി ക്രൈസ്തവസംഗീത ആല്‍ബത്തിന്റെ ഉദ്ഘാടനം ഡോ. കെ.ജെ. യേശുദാസ് നിര്‍വ്വഹിച്ചു. വ്യവസായ പ്രമുഖനായ ജോര്‍ജ് ബ്രോഡി ആല്‍ബം ഏറ്റു വാങ്ങി. മാധമപ്രവര്‍ത്തകനും അന്തര്‍ദേശീയ മലയാളവേദി പ്രസിഡന്റുമായ ബിനോയി സെബാസ്റ്റ്യന്‍ ആശംസയര്‍പ്പിച്ചു.

ചലച്ചിത്ര സംഗീത സംവിധായകനും അമേരിക്കന്‍ മലയാളിയുമായ സ്റ്റീവ് മാത്തന്‍ ഈണം പകര്‍ന്നിരിക്കുന്ന ആല്‍ബത്തിന്റെ പ്രസാധനം പ്രണാം മള്‍ട്ടിമീഡിയ ഇന്റര്‍നാഷണലിന്റെ ബാനറില്‍ വിനു ചാക്കോ നിര്‍വ്വഹിച്ചു.

സംഗീതമാന്ത്രികനായ റെകസ് ഐസക്കിന്റേതാണ്് ഓര്‍ക്കസ്ട്രേഷന്‍.

ബൈബിള്‍ വചനങ്ങളുടെ ആത്മസത്തയുള്‍ക്കൊണ്ട് മതാതീതമായി വിശ്വമാനവ സാഹോദര്യവും സ്നേഹവും ചാലിച്ചു ചേര്‍ത്തു ഫാ.പിച്ചാപ്പിള്ളി രചിച്ച് യേശുദാസ് പാടി തരംഗിണി റിലീസ്് ചെയ്ത ആറ് ആല്‍ബങ്ങള്‍ സംഗീതാസ്വാദകര്‍ക്കു ലഭിച്ചു. ഇതോടൊപ്പം എസ്. പി. ബാലസുബ്രഹ്മണ്യം, പി. ജയചന്ദ്രന്‍, ശരത്, സുജാത തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ പാടിയ പന്ത്രണ്ടോളം ആല്‍ബങ്ങള്‍ ഫാ.പിച്ചാപ്പിള്ളിയുടെ രചനയില്‍ പിറന്നിട്ടുണ്ട്. കാനഡയിലെ ഹാലിഫാക്സിലുള്ള ഇസ്റ്റേന്‍ പാസേജ് സെന്റ. ആന്‍ഡ്രൂസ് ഇടവക വികാരിയാണ് അദ്ദേഹം.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer