Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരെ ഞെട്ടിപ്പിച്ച് സോനു നിഗം

sonu-nigam

മുംബൈ ജോധ്പൂർ വിമാനമായിരുന്നു അത്. ഇട്യ്ക്ക് വച്ച് യാത്രക്കാരിലൊരാൾ എഴുന്നേറ്റ് ഇന്റർകോമിലൂടെ പാടാൻ തുടങ്ങി. വീർ സാറയിലെ ദോ പൽ, റെഫ്യൂജിയിലെ പാഞ്ചി നദിയാ എന്നീ ഗാനങ്ങളായിരുന്നു അദ്ദേഹം പാടിയത്. ആരായിരുന്നുവെന്നോ ആ യാത്രക്കാരൻ, ഈ പാട്ടുകൾ പാടി ഹിറ്റാക്കിയ സാക്ഷാൽ സോനു നിഗം തന്നെ. സഹയാത്രക്കാർക്ക് സോനു നിഗമൊരുക്കിയ സർപ്രൈസ് ഗാനമേള ബ്ലോഗറായ മാലിനി വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. പതിനൊന്ന് ലക്ഷം പേരാണ് ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞത്. യാത്രക്കാരും ഒപ്പം പാടാൻ തുടങ്ങിയതോടെ സോനു നിഗമും ആവേശത്തിലായി. 'അരേ വാഹ്' നിങ്ങളും പാടുകയാണോ 'മൈ ഗോഡ്' എല്ലാവരും പാട്ടുകാരാണല്ലോയെന്നായി സോനു നിഗം.

ഹൃദയം പറിച്ചെടുക്കുന്ന പാട്ടുകൾ പാടിത്തന്ന ഗായകർ. ജീവിതത്തിലൊരിക്കലെങ്കിലും അവരെ കാണണമെന്നും ഒരു പാട്ട് അവരിൽ നിന്ന് നേരിട്ട് കേൾക്കണമെന്നും ആഗ്രഹം തോന്നിയിട്ടില്ലേ. എന്തായാലും വിമാനത്തിലുണ്ടായിരുന്ന സോനു നിഗം ആരാധകർക്കത് യാഥാർഥ്യമായിക്കഴിഞ്ഞു. ബോളിവുഡിലെ കൂൾ കൂൾ ഗായകനാണ് സോനു നിഗം. സ്റ്റേജിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തി രസിപ്പിക്കുവാനും സോനു നിഗം മിടുക്കൻ. കൽ ഹോ ന ഹോ, സൂരജ് ഹുവാ മദ്ധം തുടങ്ങിയവയാണ് സോനു നിഗമിന്റെ എക്കാലത്തേയും മികച്ച ഹിറ്റുകൾ.