Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കറിനു ആരാധകരുടെ കിടിലൻ സമ്മാനം

dulquer-fans-video

താരങ്ങളുടെ പിറന്നാളിന് ആരാധകർ ചില സമ്മാനങ്ങൾ നൽകുക പതിവാണ്. ദുൽക്കർ സൽമാന് ആരാധകർ പക്ഷേ നൽകിയതെന്തെന്ന് അറിയാമോ ? വിവിധ രാജ്യങ്ങളിലെ ആളുകൾ ദുൽക്കറിന് പിറന്നാൾ ആശംസകൾ നേരുന്ന വിഡിയോയാണ് ആരാധകർ ഇത്തവണ താരപുത്രനായി ഒരുക്കിയത്. 

സാധാരണ മറ്റു താരങ്ങൾ ആശംസകൾ നേരുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തു വിഡിയോ തയ്യാറാക്കാറാണല്ലോ പതിവ്. എന്നാലിവിടെ വിവിധ രാജ്യങ്ങളിലെ തീർത്തും സാധാരണക്കാരായ മനുഷ്യരാണ് ദുല്‍ക്കറിനു ആശംസകൾ നേർന്നിരിക്കുന്നത്. വിവിധ ഭാഷകളിലാണ് ആശംസകൾ. കൂടാതെ ദുൽക്കർ അഭിനയിച്ച ചാർലി, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയ ചിത്രങ്ങളിലെ തകർപ്പൻ രംഗങ്ങളും ഉൾപ്പെടുത്തിയാണു വിഡിയോ ആരാധകർ തയ്യാറാക്കിയിരിക്കുന്നത്. 

നാലു വർഷങ്ങൾക്കു മുൻപാണ് സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുൽക്കർ സൽമാൻ ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. ഇക്കാലം കൊണ്ട് നവസിനിമ സൃഷ്ടിച്ച കാമ്പുള്ള ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനായി ദുൽക്കറിന്. പോയ വർഷം ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും അദ്ദേഹം നേടി. 

Your Rating: