Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാകേന്ദു അവാർഡ്: ശ്രീകുമാരൻ തമ്പിയ്ക്ക് ഇന്നു സമ്മാനിക്കും

sreekumaran-thampi-adoor

ഈ വർഷത്തെ രാകേന്ദു സംഗീത പുരസ്കാരം കവി ശ്രീകുമാരൻ തമ്പി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങും. സി.കെ ജീവൻ മെമ്മോറിയൽ ട്രസ്റ്റ് ആണ് രാകേന്ദു പുരസ്കാരം നൽകുന്നത്. വൈകുന്നേരം കോട്ടയം എംടി സെമിനാരി ഹയർ സെക്കൻഡ‍റി സ്കൂളിൽ നടക്കുന്ന പരിപാടിയിലാണ് പുരസ്കാരം സമർപ്പിക്കുക. 

സ്വാതിതിരുന്നാള്‍ സംഗീത അക്കാദമി  മുന്‍ പ്രിന്‍സിപ്പല്‍ കലാശ്രീ വനജാ ശങ്കര്‍ അധ്യക്ഷയും കവിയും നിരൂപകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍, സംഗീതഗവേഷകനായ രമേശ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ശ്രീകുമാരൻ‌ തമ്പിയെ തെരഞ്ഞെടുത്തത്. 25,000 പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം. 

Your Rating: