Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശാന്തിന്റെ കിടിലൻ നൃത്തവുമായി ഒരു പാട്ട്

sreesanth-song

ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടി മുന്നേറിയപ്പോൾ അദ്ദേഹത്തെ കുറിച്ചു പുറത്തുവന്ന രസകരമായ കാര്യങ്ങളിലൊന്നായിരുന്നു നൃത്തത്തോടുളള ഹരം. നമ്മെ അതിശയിപ്പിച്ച് പല വേദികളിൽ ശ്രീശാന്ത് ചുവടുവച്ചിട്ടുമുണ്ട്. അപ്പോൾ ക്രിക്കറ്ററിൽ നിന്ന് സിനിമാ താരത്തിലേക്കെത്തുമ്പോഴും പ്രതീക്ഷിക്കുന്നത് അങ്ങനെയൊരു കാര്യമായിരിക്കുമല്ലോ. ടീം ഫൈവ് എന്ന ചിത്രത്തിലെ കാത്തിരുന്ന ആ ഗാനം എത്തി, ശ്രീശാന്തിന്റെ കിടിലൻ നൃത്തച്ചുവടുകളുമായി. 

നഗരജീവിതത്തിലെ ആഘോഷമാണ് പാട്ടിലുള്ളത്. സുഹൃദ് സംഘങ്ങൾക്കൊപ്പം ആടിപ്പാടുന്ന ശ്രീശാന്ത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഗോപീ സുന്ദറിന്റേതാണു സംഗീതം. സൂരജ് സന്തോഷ് ആണു പാടിയത്. സിനിമയില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയ മെലഡി ഗാനം പോലെ ഈ അടിച്ചുപൊളി പാട്ടും യുട്യൂബിൽ ശ്രദ്ധ നേടുകയാണ്. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിക്കി ഗിൽറാണി, പേളി മാണി. മകരന്ദ് ദേശ്പാണ്ഡേ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.