Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനാക്ഷിയും ശ്രേയയും ഒരുമിച്ച് പാടി...എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്...

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്തെന്ന പാട്ടിനൊപ്പമാണ് നമ്മുടെ ബാല്യങ്ങളിന്ന്. കുഞ്ഞുകൂട്ടുകാർക്കായി അനേകം നല്ല പാട്ടുകൾ സമ്മാനിച്ച സിനിമാ സംഗീതത്തിൽ നിന്ന് മറ്റൊരെണ്ണം. അമർ അക്ബർ അന്തോണിയെന്ന ചിത്രത്തിലേതാണ് എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്തെന്ന ഗാനം. പാടിയത് ശ്രേയ ജയദീപ്. സിനിമയിൽ പാടി അഭിനയിച്ചത് മീനാക്ഷിയും. മീനാക്ഷി തന്നെയാണ് ശരിക്കും പാട്ടു പാടുന്നതെന്ന തോന്നിപ്പിച്ച അഭിനയം. മീനാക്ഷിക്ക് അത്രയ്ക്കിണങ്ങുന്ന ശബ്ദമായിരുന്നു ശ്രേയയുടേത്.

sreya-meenakshi

ശ്രേയയും മീനാക്ഷിയും ഒരുമിച്ച് ഈ പാട്ടു പാടിയാൽ എങ്ങനുണ്ടാകും. കാണാൻ ആഗ്രഹമില്ലേ. ആ ആകാംഷ യാഥാർഥ്യമായി മഴവിൽ മനോരമയിലെ ഉഗ്രം ഉജ്ജ്വലത്തിലൂടെ. രണ്ടു പേരും ആ സ്റ്റേജിലൊന്നിച്ചു. ശ്രേയ പാട്ടുപാടി. മീനാക്ഷി അടുത്ത് നിന്ന് അതിനൊത്ത് ചുണ്ടുകളനക്കി. സിനിമയില്‍ അണിഞ്ഞിരുന്ന വേഷമില്ലന്നൊതൊഴിച്ചാൽ മീനാക്ഷിയുടെ മുഖത്തെ ഭാവങ്ങളെല്ലാം അതുപോലെ. സിനിമയിലൂടെ കണ്ടത് മീനാക്ഷിയിലൂടെയും ശ്രേയയിലൂടെയും ശരിക്കും കണ്ടതിന്റെ ത്രില്ലിലായിരുന്നു അവിടെയുണ്ടായിരുന്ന കാണികൾ.