Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിനെ ഞെട്ടിച്ച് പാരിസിലെ ഡ്രൈവർ

dhanush-kolaveri

പാരിസിലും കൊലവെറി. എന്താണന്നല്ലേ. നടൻ ധനുഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു വിഡിയോയെ കുറിച്ചാണു പറയുന്നത്. പാരിസിൽ ഒരു യാത്ര പോയതാണു താരം. ഇടയ്ക്കു വച്ച് ഒരു കാറില്‍ കയറി. യാത്രക്കാരനു സന്തോഷമാകട്ടേയെന്നു കരുതി ഡ്രൈവറൊരു പാട്ടും വച്ചുകൊടുത്തു. പാട്ടു കേട്ടു ധനുഷ് ഞെട്ടിപ്പോയി. കാരണം, ആ ഡ്രൈവർ പ്ലേ ചെയ്തത് ധനുഷിന്റെ സ്വന്തം ഗാനമായ കൊലവെറിയായിരുന്നു. ധനുഷ് ആരാണെന്നു ഡ്രൈവർക്കു മനസിലായതേയില്ല. കൊലവെറി പാട്ടു പോലെ വൈറലാകുകയാണു ധനുഷ് പങ്കുവച്ച ഈ അനുഭവം. എന്തായാലും ഒരു കലാകാരനു ലഭിക്കാവുന്ന അപൂർവ്വമായ നിമിഷങ്ങൾ തന്നെയാണിത്. 

പോയ വർഷങ്ങളിൽ ഏറ്റവുമധികം തരംഗമായ ഗാനങ്ങളിലൊന്നാണു ധനുഷ് പാടിയ കൊലവെറി എന്ന ഗാനം. ഏറ്റവുമധികം പ്രാവശ്യം യുട്യൂബിലൂടെ ഇന്ത്യക്കാർ വീക്ഷിച്ച വിഡിയോയും ഇതുതന്നെ. പാട്ടു പുറത്തു വന്നു നാലു വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും തരംഗമാണീ ഗാനം. അനിരുദ്ധ് രവിചന്ദറാണ് ഈണമിട്ടത്. ത്രീ എന്ന ചിത്രത്തിലേതാണീ പാട്ട്.