Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്റ്റൈൽ’ പാട്ടിൽ സ്റ്റൈലൻ ചെക്കനായി ഉണ്ണി മുകുന്ദൻ

സ്റ്റൈലൻ പാട്ടിൽ സ്റ്റൈലൻ ചെക്കനായി ഉണ്ണിമുകുന്ദൻ. മഴയുടെ താളം പോലെ രസമുള്ള ഈണങ്ങളുമായെത്തിയ സ്റ്റൈലെന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങും അതുപോലെ തന്നെ. മഴയുടെ താളം പോലെ​ കേഴ്‌വി സുഖവും കാഴ്ച ഭംഗിയും തരുന്ന പാട്ട്. ഉണ്ണി മുകുന്ദനും നായിക പ്രിയ കൺ‌വാളും പാട്ടിന്റെ താളത്തിനൊത്ത് നൃത്തം വയ്ക്കുമ്പോൾ അടിച്ചുപൊളി പാട്ടിനപ്പുറം എന്തോ ഒരു സുഖം കേട്ടിരിക്കുന്നവരിലേക്ക് പകരുന്നു പാട്ട്.

unni-mukunden-in-style4

സത്യൻ അന്തിക്കാട് പാട്ടെഴുത്തുകാരനായ പാട്ടിന് ഈണമിട്ടത് ജാസീ ഗിഫ്റ്റ് ആണ്. ജാസീ ഗിഫ്റ്റ് എന്നു കേൾക്കുമ്പോഴേ മനസിലേക്കെത്തുക തട്ടുപൊളിപ്പൻ പാട്ടായിരിക്കുമല്ലോ. ഹൃദ്യമായ ,ആഘോഷങ്ങളുടെ അന്തരീക്ഷം പങ്കിടുന്ന ഈണമാണ് ജാസീ ഗിഫ്റ്റ് ഈ പാട്ടിന് നൽകിയിരിക്കുന്നത്. മഴ തുള്ളി തുള്ളിയെന്ന പാട്ട് അടുത്തിടെ മലയാളത്തിലിറങ്ങിയ അടിച്ചുപൊളി പാട്ടുകൾക്കിടയിലെ വ്യത്യസ്തമാർന്ന ഒന്നുതന്നെ. പാട്ടിന്റെ ദൃശ്യങ്ങളും കാമറയും എഡിറ്റിങും വരെ ആ വ്യത്യസ്തതയെ ഉൾക്കൊണ്ടിട്ടുണ്ട് എന്നതാണ് പാട്ടിന്റെ പ്രത്യേകത.

unni-mukunden-in-style1

വരികൾ അന്തിക്കാട് ഈ ചിത്രത്തിനു വേണ്ടി എഴുതിയതല്ല. വർഷങ്ങൾക്കു മുൻപേ സരിതയെന്ന ചിത്രത്തിനു വേണ്ടി തയ്യാറാക്കിയ പാട്ടാണിത്. അന്ന് ഈണമിട്ടത് ശ്യാം. പാടിയത് യേശുദാസ്. പുതിയ ചിത്രത്തിനു വേണ്ടി ജാസീ ഗിഫ്റ്റ് പുതിയ ഈണം നൽകി. കാർത്തിക് ഭാവഭംഗി നിലനിർത്തിക്കൊണ്ട് പാടിത്തീർത്തു. എആർകെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ബിനു എസ് ആണ്. എൽജെ ഫിലിംസ് ആണ് വിതരണം. ടൊവിനോ തോമസും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

unni-mukunden-in-style6
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.