Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സു സുധി വാത്മീകം കലക്കും!!!

ജയസൂര്യയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സു സുധി വാത്മീകിയിലേത്. വിക്കുള്ള സുധി വാത്മീകം നല്ലൊരു പാട്ടുകാരനാണ്. ജയസൂര്യയുടെ മികച്ച അഭിനയത്തോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും അതി മനോഹരമായിരിക്കുമെന്നുറപ്പായി. ശുദ്ധസംഗീതത്തിൽ ഒരുപിടി നല്ല ഗാനങ്ങളാണ് സു സുധി വാത്മീകത്തിലുണ്ടാകുകയെന്നറിയിച്ച വിഡിയോ പ്രൊമോയെത്തി. ദേവകീനന്ദമാനന്ദമാധവം...എന്നു തുടങ്ങുന്ന ഗാനം ശ്വേത മോഹനും തൃപ്പൂണിത്തുറ ഗിരിജാ വർമയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ബിജിപാലിന്റേതാണ് സംഗീതം. സന്തോഷ് വർമയുടേതാണ് വരികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.