Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിനെതിരെ കൂടുതൽ ട്വീറ്റുകളുമായി ഗായിക; താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി

suchithra-dhanush-tweets

തമിഴകത്തിനും ധനുഷിനും തലവേദനയാകുകയാണ് ഗായിക സുചിത്ര കാർത്തികിന്റെ ട്വീറ്റുകൾ. സിനിമാ സംഗീത ലോകത്ത്  കോളിളക്കം സൃഷ്ടിക്കുന്ന ട്വീറ്റുകളാണ് അവയെല്ലാം. ധനുഷ്, അനിരുദ്ധ് എന്നിവരുടെ അപകീർത്തികരവും തീർത്തും സ്വകാര്യവുമായ ചിത്രങ്ങളാണ് സുചിയുടെ ട്വീറ്റുകൾ വഴി പുറത്തുവരുന്നത്. ഇതിനു പിന്നാലെ ധനുഷിനെതിരെ കൂടുതൽ ആരോപണവുമായി അവർ രംഗത്തെത്തി. ധനുഷിന്റെ യഥാർഥ മുഖം പുറത്തുകൊണ്ടുവരും, തന്നെ മയക്കുമരുന്നു നൽകി ധനുഷും അനിരുദ്ധും ചേർന്നു പീ‍ഡിപ്പിച്ചു എന്നിവയാണ് ആരോപണങ്ങൾ. അഭിനേതാക്കളായ സഞ്ചിത ഷെട്ടി, അനൂയ എന്നിവരുടെ അപകീർത്തികരമായ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവന്നത്. മുൻനിര സംവിധായകരും അഭിനേതാക്കളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന തരത്തിലുള്ള ട്വീറ്റും ഇതിലുൾപ്പെടുന്നു. 

ഓരോ ട്വീറ്റുകൾക്കും പിന്നാലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് സുചിത്ര രംഗത്തെത്തും. പിന്നാലെ അവയെല്ലാം ഡിലീറ്റ് ചെയ്യും. എന്നാൽ അവയെല്ലാം മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞിരുന്നു.  നടി തൃഷയും ധനുഷും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ, ആൻഡ്രിയ ജെറമിയയും അനിരുദ്ധും തമ്മിലുള്ള ചിത്രങ്ങൾ എന്നിവയാണ് ആദ്യം പുറത്തുവിട്ടത്. ഗായിക ചിൻമയിയും നടി അമല പോളും ഉൾപ്പെടെയുള്ളവരും അനിരുദ്ധും ധനുഷും തമ്മിലുള്ള  കൂടുതൽ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന മുന്നറിയിപ്പും സുചിത്ര നടത്തി. 

suchi-tweets-aniruddhu-dhanush

കോയമ്പത്തൂരിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുക്കാനെത്തിയ തന്റെ കൈ അവിടെയുണ്ടായിരുന്ന ധനുഷിന്റെ സംഘത്തിൽപ്പെട്ടയാൾ പിടിച്ചു തിരിച്ചുവെന്നാരോപിച്ചാണ് ആദ്യം സുചിത്ര ട്വിറ്ററിലെത്തിയത്. കൈയുടെ ചിത്രമടക്കമായിരുന്നു ആദ്യ സന്ദേശം. സുചി എന്ന യൂസർനെയിമിലുള്ള അക്കൗണ്ടിൽ നിന്ന് പിന്നീട് പുറത്തുവന്നതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. ആദ്യ ട്വീറ്റിൽ ജഗ്ഗി വാസുദേവിന്റേയും ചിമ്പുവിന്റെയും പേരുകൾ ഗായിക ഉൾപ്പടെുത്തിയിരുന്നു. ഇത് എന്തിനായിരുന്നു എന്നു വ്യക്തമല്ല. ഇതേ സംബന്ധിച്ച് ഇന്നുവരെ താരങ്ങളാരും പ്രതികരിച്ചിട്ടുമില്ല. 

suchithra-tweet1

ട്വിറ്റർ വഴിയുള്ള ആക്രമണം ഗായിക തുടർന്നുകൊണ്ടിരുന്നു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് സുചിത്ര ഇതിനിടയിൽ പലവട്ടം ട്വീറ്റ് ചെയ്തെങ്കിലും പിന്നെയും താരങ്ങൾക്കെതിരെ ട്വീറ്റുകളും അത് ഡിലീറ്റ് ചെയ്യുന്നതും തുടർന്നുകൊണ്ടിരുന്നു. ആഴ്ചകൾക്കു മുൻപേ സുചിത്രയുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് അവരുടെ അഭിഭാഷകൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സുചിത്രയ്ക്ക് എന്തോ മാനസിക പ്രശ്നമാണെന്ന അർഥത്തിൽ പറഞ്ഞുകൊണ്ട് ഭർത്താവ് കാർത്തിക് വിഡിയോയുമായി സമൂഹ മാധ്യമങ്ങളിലെത്തിയിരുന്നു. എന്തായാലും സുചിത്രയുടെ ട്വീറ്റുകൾ ആകെ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. സുചിത്രയ്ക്ക് എവിടെ നിന്ന് ഈ ചിത്രങ്ങളും വിഡിയോകളും കിട്ടി. ധനുഷിനെതിരെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന് എന്തിന് ഈ വഴി സ്വീകരിച്ചു. തുടങ്ങി നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ നിൽപ്പുണ്ട്. 

തമിഴകത്തിന് ഏറ്റവും പ്രിയങ്കരിയായ റേഡിയോ ജോക്കിയാണ് സുചിത്ര. ശ്രോതാക്കളോടു വളരെ രസകരമായി സംസാരിക്കുന്ന പ്രിയങ്ക ഗായികയായും പിന്നീട് പേരെടുക്കുകയായിരുന്നു. ട്വിറ്ററിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.