Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിൽ റിങ്കു ഭായിയായി സുനിൽ ഗ്രോവർ : ചിരിപ്പിക്കും ഈ വിഡിയോ

sunil-grover-music-video

തന്റെ ഭർത്താവിന് തന്നോടുള്ള പെരുമാറ്റം കണ്ട് മറ്റെല്ലാ സ്ത്രീകളും കൊതിയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. ആ ലക്ഷ്യം നിറവേറ്റാൻ ഇവിടെ ഒരു സ്ത്രീ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ കണ്ട് ഇന്ത്യയൊന്നാകെ ചിരിച്ചു തിമിർക്കുകയാണ്. സ്ത്രീയായി വേഷം കെട്ടിയിരിക്കുന്നത് സുനിൽ ഗ്രോവറാണ് എന്നതാണ് അതിനു കാരണം. സുനിലിന്റെ ഭാവപ്രകടനങ്ങൾ അത്രയേറ രസകരമാണ്. 

ഭർത്താവിനെ കൊണ്ട് അടുക്കള ജോലി ചെയ്യിപ്പിക്കുക അദ്ദേഹത്തിന്റെ പുറത്തുവച്ച് തുണി തേയ്ക്കുക, മേക്കപ്പ് ചെയ്യിക്കുക, അദ്ദേഹത്തിനെതിരെ സമരം ചെയ്യുക തുടങ്ങിയ കലാപരിപാടികളാണ് വിഡിയോയിൽ സുനിൽ ഗ്രോവറിന്റെ കഥാപാത്രം ചെയ്യുന്നത്.  ഇന്ത്യയെ ഏററ്റവുമധികം ചിരിപ്പിയ്ക്കുന്ന ടിവി പരിപാടിയായ കപിൽ ശർമാസ് ഷോയിൽ സുനിൽ അവതരിപ്പിക്കുന്ന റിങ്കു ഭായി എന്ന കഥാപാത്രമായി തന്നെയാണു മ്യൂസിക് വിഡിയോയിലെത്തിയിരിക്കുന്നത്. ഷോയിൽ അവർ സ്ഥിരം പറയാറുള്ള, മേരി ഹസ്ബന്‍ഡ് മുഝേ പ്യാർ നഹീ കർത്തേ എന്ന ഡയലോഗ് തന്നെയാണു മ്യൂസിക് വിഡിയോയുടെ തലക്കെട്ടും. വനിതാ ദിനത്തിലെത്തിയ വിഡിയോ ഒരാഴ്ച കൊണ്ട് 22 ലക്ഷത്തിലധികം പ്രാവശ്യമാണു ആളുകൾ കണ്ടത്. 

പാട്ട് എഴുതി പാടിയത് സുനിൽ തന്നെയാണ്. ഗുരു ധനോവയാണ് സംഗീതം. ബിനേന്ദ്ര മേനോനാണ് ഛായാഗ്രഹണം. റേഡിയോ ജോക്കിയിൽ നിന്ന് അഭിനേതാവായും ടിവി ഷോയിലെ താരമായുമൊക്കെയുളള മാറ്റത്തെ തന്‍മയത്തത്തോടെ അവതരിപ്പിച്ചിട്ടുള്ളയാളാണ് സുനിൽ ഗ്രോവര്‍. പെൺ വേഷം കെട്ടിയാടുന്ന സുനിൽ ഗ്രോവറിനെ ഒരുപാടിഷ്ടമാണ് എല്ലാവർക്കും. കുറിക്കുകൊള്ളുന്ന ഹാസ്യവും അതേപോലുള്ള അഭിനയവും തന്നെയാണതിനു കാരണവും. 

Your Rating: