Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ ഗാനം പാടി സണ്ണി ലിയോൺ

sunny-leone

പാട്ടുകാരിയും കൂടിയാണു നടിയായ സണ്ണി ലിയോൺ. രാഗിണി എംഎംഎസ് ടു-വിൽ ഗാനം ആലപിച്ചുകൊണ്ടായിരുന്നു സണ്ണി പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ പ്രമുഖ കായിക മത്സരത്തിന്റെ ഉദ്ഘാടന വേദിയില്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുകയും ചെയ്തിരിക്കുകയാണു നടി.

കബഡി ലീഗിന്റെ ഉദ്ഘാടന പരിപാടികളിൽ ദേശീയ ഗാനം ആലപിക്കുവാനുള്ള അവസരമാണു സണ്ണിക്കു വന്നു ചേർന്നത്. ഇന്നലെ മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. ആത്മവിശ്വാസത്തോടെ ഗംഭീരമായി സണ്ണി ദേശീയ ഗാനം ആലപിക്കുന്ന വിഡിയോ ട്വിറ്ററിൽ ട്രെൻഡിങ് ആണ്. 

വെള്ളയും സ്വർണ നിറവും ചേര്‍ന്ന സൽവാറില്‍ സണ്ണി ലിയോണ്‍ അതിസുന്ദരിയായിരുന്നു. ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത നിമിഷമെന്നാണു സണ്ണി ലിയോൺ ഇതേ കുറിച്ച് ട്വിറ്ററിൽ കുറിച്ചത്.