Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗ് ഹു മേ ഡാ....കബാലി ഹിന്ദിയും സൂപ്പർ

kabali-cd

റെക്കോർഡുകൾ തകർത്താണ് കബാലിയിലെ നെരുപ്പ്ഡാ എന്ന തമിഴ് പാട്ട് യുട്യൂബിൽ മുന്നേറിയത്. ഇപ്പോഴിതാ പാട്ടിന്റെ ഹിന്ദി വേർഷനുമെത്തിയിരിക്കുന്നു. കേട്ടിരിക്കുന്നവരെ ത്രസിപ്പിക്കുന്ന കാര്യത്തിൽ ഈ പാട്ടും ഒട്ടുമേ പിന്നില്ലല്ലാ. നെരുപ്പ്ഡാ എന്ന വരികൾ ആഗ് ഹു മേ എന്നു മാറിയിരിക്കുന്നു. 

ഹിന്ദി വരികൾ റാഖിബ് ആലമിന്റേതാണ്. സൂരജ് ജഗനും അരുൺ രാജ കാമരാജും ചേർന്നാണു പാടിയിരിക്കുന്നത്.സന്തോഷ് നാരായണനാണു പാട്ടിനു ഈണമിട്ടത്. തമിഴിൽ വരികളെഴുതിയും പാടിയതും അരുൺ രാജ കാമരാജാണ്. നെരുപ്പ്ഡാ എന്ന വാക്കു രജനീകാന്തിന്റെയും. തിങ് മ്യൂസിക് പുറത്തിറക്കിയ തമിഴ് വേർഷൻ ഒന്നര കോടിയോളം പ്രാവശ്യമാണു പ്രേക്ഷകർ കണ്ടത്. 

Your Rating: