Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിലർ പോലെ തകർപ്പൻ ഈ പാട്ടും

surya-24-movie

സൂര്യ ഇരട്ട വേഷത്തിലെത്തുന്ന എക്സ്ക്ലൂസിവ് ചിത്രം 24ലെ ആദ്യ ഗാനം കേൾക്കാൻ തയ്യാറെടുത്തോളൂ. എ ആർ റഹ്മാൻ ഈണമിട്ട പാട്ടുകളെത്തിക്കഴിഞ്ഞു. വൈരമുത്തുവാണ് വരികളെഴുതിയത്. ബെന്നി ദയാലിന്റേതാണ് ആലാപനം. ചിത്രം പങ്കുവയ്ക്കുന്ന ത്രിൽ അതേപടി ഉൾക്കൊള്ളുന്ന ഗാനമാണിത്. സൂര്യയുടെ അഭിനയ ജീവിതത്തിലെ സ്വപ്ന ചിത്രമായാണ് വാഴ്ത്തപ്പെടുന്നത്. ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ തന്നെ വൻ ഹിറ്റ് ആയിരുന്നു. ട്രെയിലർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷം പേരാണ് കണ്ടത്.

ശാസ്ത്രജ്ഞന്റെയും കൊലപാതകിയുടെയും വേഷങ്ങളാണ് സൂര്യ കൈകാര്യം ചെയ്യുന്നത്. പതിവ് തമിഴ് ചിത്രങ്ങളിലേതു പോലെ തകർപ്പൻ ഗ്രാഫിക്സും മ്യൂസികും തന്നെയാണ് ചിത്രത്തിലേതെന്നും തന്നെയാണ് ട്രെയിലർ വ്യക്തമാക്കിയത്. ഇപ്പോൾ പുറത്തുവന്ന പാട്ടും അങ്ങനെ തന്നെ. സാമന്തയും നിത്യ മേനോനുമാണ് ചിത്രത്തിലെ നായികമാർ. വിക്രം കുമാർ സംവിധാനം ചെയ്ത ചിത്രം സ്റ്റ്യുഡിയോ ഗ്രീനും 2ഡി എന്റർടെയ്ൻമെൻറും സംയുക്തമായാണ് നിർമിക്കുന്നത്.

Your Rating: