Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കളുടെ പാട്ടുമായി സുസ്മിത സെൻ ഇൻസ്റ്റാഗ്രാമിൽ

susmitha-daughter1 സുസ്മിത സെന്നും മക്കളായ അലിസായും റെനേയും

സോഷ്യൽ മീഡിയയിൽ സജീവമാണ് താര ലോകം. സുസ്മിത സെന്നിന്റെ ലോകം ട്വിറ്ററായിരുന്നു. ഇപ്പോഴിതാ ഈ മുൻ മിസ് യൂണിവേഴ്സ് ഇൻസ്റ്റാഗ്രാമിലേക്കുമെത്തിയിരിക്കുന്നു. വളരെ സ്പെഷ്യൽ ആയി.

എന്റെ രണ്ട് വാനമ്പാടികൾ പാടുകയാണെന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിലെ തന്റെ ആദ്യ വിഡിയോ താരം പോസ്റ്റ് ചെയ്തത്. സുസ്മിതയെ പോലെ തന്നെ സുന്ദരികളായ അവരുടെ പെൺമക്കള്‍ പാടുന്നതിന്റെ വിഡിയോ ആയിരുന്നു അത്. ഫ്രോസൺ എന്ന ചലച്ചിത്രത്തിലെ പാട്ടാണ് സുസ്മിതയുടെ മക്കളായ റെനേയും അലിസായും പാടുന്നത്. എവിടെയോയിരുന്നു രസത്തിന് പാടുന്ന വിഡിയോ ഇൻസ്റ്റാഗ്രാമിലെത്തിയതോടെ കാണാൻ ആരാധകരും റെയെത്തി.

സുസ്മിത കടൽ‌ക്കാഴ്ചകൾ കണ്ട് വേനൽക്കാലം ആസ്വദിക്കുന്ന ചിത്രങ്ങളും ഒപ്പമുണ്ട്. സുസ്മിതയ്ക്ക് ഇപ്പോഴും യൗവനമാണെന്നാണ് ആരാധക ലോകം കരുതുന്നത്. ഈ ചിത്രങ്ങൾ ഓ‌ർമപ്പെടുത്തുന്നതും അതുതന്നെ. കാലാതീതമായ യൗവന സൗന്ദര്യം ഇപ്പോഴും അവർക്കൊപ്പമുണ്ട്.

Your Rating: