Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാന് സമർപ്പിച്ച് ചിമ്പുവിന്റെ തള്ളി പോകാതെ

simbu-acham-enbadhu

എ ആർ റഹ്മാന്റെ ഈണത്തിൽ പുറത്തിറങ്ങിയ തള്ളി പോകാതെ എന്ന ഗാനത്തിന്റെ ടീസർ പ്രേക്ഷകർക്കിടയിൽ തരംഗമായി കഴിഞ്ഞു. ഗൗതം മേനോൻ ചിത്രമായ അച്ചം എൻപത് മടമൈയടാ എന്ന സിനിമയുടെ ടീസറിലായിരുന്നു ഗാനം ഉൾക്കൊള്ളിച്ചിരുന്നത്.

ടീസർ പോലെ ഗാനവും ആളുകൾക്കിടയിൽ തരംഗമായി മാറി. ഗാനം ഇഷ്ടപ്പെട്ട് നെഞ്ചോട് ചേർത്ത നിരവധി സംഗീത പ്രേമികൾ ഇതേ ഗാനത്തിന്റെ കവർ സോങും ചെയ്തു. ഇപ്പോഴിതാ സിനിമയിലെ നായകനായ ചിമ്പുവിന്റെ വക ഇതേ പാട്ടിന്റെ ഒരു കിടിൽ കവർ വേർഷൻ. എസ്റ്റിആർസ് കവർ വേർഷൻ എന്നാണ് ഇതിന് പേരും.

എ ആർ റഹ്മാനോടുള്ള ആദരവോടെയാണ് ഈ ഗാനം താൻ പാടിയിരിക്കുന്നതെന്ന് ചിമ്പു പറയുന്നു. സിദ് ശ്രീറാമാണ് ഒറിജിനൽ ഗാനം പാടിയിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ട് ഭാഷയിലും മലയാളി നടി മഞ്ജിമയാണ് നായിക. തെലുങ്കില്‍ നാഗചൈതന്യ നായകനാകുന്നു. യെന്നൈ അറിന്താളിന്റെ വന്‍ വിജയത്തിന് ശേഷം ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തമിഴകം കാത്തിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.