Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയുടെ മാസിൽ യുവനില്ല പകരം തമൻ

Thaman

വെങ്കട്ട് പ്രഭുവും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മാസിന് സംഗീതം പകരുന്നത് തമൻ. നേരത്തെ യുവാൻ ശങ്കർ രാജയെയാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങളാൽ യുവൻ പിൻമാറുകയായിരുന്നു. തമനല്ല യുവൻ തന്നെയാണ് ചിത്രത്തിന് സംഗീതം പകരുന്നതെന്ന് വെങ്കട്ട് പ്രഭു പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ താൻ പിൻമാറി എന്നാണ് യുവാൻ ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചത്. താൻ ചിത്രവുമായി പൂർണ്ണമായും സഹകരിക്കുമെന്നും താൻ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നതെന്നും യുവാൻ പറഞ്ഞു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് മാസ്. വെങ്കട്ടിന്റെ തന്നെ കഥയ്ക്ക് മദൻ കാർക്കിയും വെങ്കട്ട് പ്രഭുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സൂപ്പർനാച്വറൽ ത്രില്ലറായ ചിത്രത്തിൽ സൂര്യയെ കൂടാതെ നയൻതാര, ആമി ജാക്സൺ, പ്രേംജി അമരൻ, ആർ പാർത്ഥിപൻ, ജയറാം, സമുദ്രക്കനി, മധുസൂദനൻ, ശ്രീമാൻ, ഡാനിയൽ ആനി പോപ്പ്, സഞ്ജയ് ഭാരതി, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീൻ, 2ഡി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ ആർ ജ്ഞാനവേൽ രാജയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.