Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടരകോടിയിൽ ഒരു ഗാനം, മാറ്റ് കൂട്ടാൻ തമന്നയും!

tamanna-spedunnodu

ഒരു സിനിമ സുഖമായി ചെയ്തു തീർക്കാം രണ്ടര കോടിയുണ്ടെങ്കിൽ. പക്ഷേ ഇവിടെ ഒരു പാട്ടിനു വേണ്ടി ചിലവാക്കിയത് രണ്ടര കോടിയാണ്. തപാട്ടു രംഗങ്ങൾ തകർപ്പനാക്കാൻ എത്ര രൂപ ചെലവാക്കാനും സിനിമാ ലോകത്തിന് മടിയുമില്ല. ഇക്കാര്യത്തിൽ ദക്ഷിണേന്ത്യയിലെ വമ്പൻ ടോളിവുഡ് തന്നെ. പണക്കൊഴുപ്പിന്റെ ആഡംബരത്തിൽ കോളിവുഡില്‍ നിന്നൊരു പാട്ടെത്തിയിരിക്കുകയാണ്. രംഗത്തിൽ നൃത്തച്ചുവടുകളുമായി എത്തുന്നത് ഗ്ലാമറിന്റെ റാണി തമന്ന തന്നെ. വെറും ഒരു ഗാന രംഗത്തിനിത്രേം ചെലവിടണോ എന്ന് ചിന്തിക്കരുത്. തമന്നയുടെ അസൽ നൃത്തം തന്നെയാണ് രംഗത്തിലുള്ളത്. ഈ ഒരൊറ്റ പാട്ടിലുണ്ട് എന്നതാണ് സ്പീഡ്ന്നൊടു എന്ന ഈ ചിത്രവും തമന്നയും തമ്മിലുള്ള ബന്ധം. നായകൻ ബെല്ലംകൊണ്ട ശ്രീനിവാസയാണ് ഈ ചിത്രത്തിൽ തമന്നയോടൊപ്പം ആടിപ്പാടുന്നത്.

തമന്നയുടെ ഐറ്റം ഡാൻസാണ് ഇതെന്ന് ചിന്തിക്കരുത്. അതിനു വേണ്ടിയല്ല അവർ ഈ പാട്ടിൽ അഭിനയിച്ചത്. സ്ത്രീകൾക്ക് തമന്നയുടെ നൃത്തം ഏറെയിഷ്ടമാകും എന്നാണ് സ്പീഡ‌ുന്നൊടുവിന്റെ സംവിധായകൻ ഭീമനേനി ശ്രീനിവാസ റാവുവിന്റെ പക്ഷം. എന്തായാലും വിഡിയോ വൻ ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തിന് ഇതിലും നല്ലൊരു പ്രൊമോഷനും ലഭിക്കാനില്ല. സൊണാരിക ബദോരിയ ആണ് ചിത്രത്തിലെ നായിക. തമിഴ് ചിത്രം സുന്ദര പാണ്ഡ്യന്റെ റീമേക്കാണ് സ്പീഡുന്നൊടു എന്ന പേരിൽ തെലുങ്കിലെത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.