Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവുമധികം പ്രതിഫലം പറ്റുന്ന പോപ്പ് താരം

Katy Perry

ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന സൂപ്പർസ്റ്റാറുകളെ തിരഞ്ഞെടുത്തപ്പോൾ കാറ്റി പെറി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന പോപ്പ് താരവും കാറ്റി പെറിയാണ്. കഴിഞ്ഞ പന്ത്രണ്ട് മാസംകൊണ്ട് 135 ദശലക്ഷം ഡോളറുകളാണ് (ഏകദേശം 850 കോടി രൂപ) പെറി സമ്പാദിച്ചത്. കഴിഞ്ഞ 12 മാസം മാത്രം 124 ഷോകളാണ് പെറി നടത്തിയത് അതിൽ 74 ഷോകൾ അമേരിക്കയ്ക്ക് പുറത്തായിരുന്നു. ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന പോപ്പ് താരമായി തിരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നു എന്നാണ് താരം വാർത്തയോട് പ്രതികരിച്ച് പറഞ്ഞത്.

ബോക്സിംഗ് താരം ഫ്ളോയ്ഡ് മെയ്വെതറാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് മറ്റൊരു ബോക്സിംഗ് താരം മാനി പാക്യോ. നാലാം സ്ഥാനത്ത് ബ്രിട്ടീഷ് പോപ്പ് ബാൻഡ് വൺ ഡയറക്ഷനാണ് എത്തിയിരിക്കുന്നത്. അഞ്ചാംസ്ഥാനത്ത് ഹൊവാർഡ് സ്റ്റെൻ. ഗ്രാത്ത് ബ്രൂക്ക്സ് (6),ടെയ്ലർ സ്വിഫ്റ്റ് (8), ദ ഈഗിൾസ്( 14), കെവിൻ ഹാരിസ് (17), ജസ്റ്റിൻ ടിമ്പർലേക്ക് (19), സീൻ കോംബ്സ് (21), ഫഌറ്റ്വുഡ് മാക്ക് (24)), ലേഡി ഗാഗ (25), റോളിങ് സ്റ്റോൺ (26), എഡ് ഷീറാൻ (27), ജെയ് സി (28), ബിയോൺസ് (29), എൽട്ടൺ ജോൺ (31), പോൾമെക്കാർട്ടിനി(35), ലൂക്ക് ബ്രയാൻ (48), ബ്രൂണോ മാർസ് ( 52), ഫോ ഫൈറ്റേഴ്സ് (58), ടിം മെക്ഗ്രോ(58), ഡേവിഡ് ഗുട്ട(60), ഫ്ളോരിഡ് ജോർജിയ ലൈൻ(61), ജിമ്മി ബഫെറ്റ്(62), ടെസ്റ്റോ(62), മോറോൺ5(73), ഡോ. ഡ്രി(73), ഫാരലൽ വില്യംസ് ( 78), ബ്രിട്ട്നി സ്പിയേഴ്സ് (82), മിറാന്റ ലംബർട്ട് (95) തുടങ്ങിയവരാണ് ആദ്യ നൂറിൽ എത്തിയ സംഗീതജ്ഞർ.

ഏറ്റവുമധികം ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോകളിൽ മൂന്നാം സ്ഥാനത്ത് കാറ്റി പെറിയുടെ റോർ എത്തിയിരുന്നു. വിവോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വനിതാ താരത്തിന്റെ വിഡിയോ 100 കോടിയിൽ അധികം ആളുകൾ യൂട്യൂബിലൂടെ കണ്ടത്. അമേരിക്കൻ പോപ്പ് ലോകത്തെ അതിപ്രശസ്തയാണ് കാറ്റി പെറി. ട്വിറ്ററിൽ എറ്റവും അധികം ആരാധകരുള്ള പോപ്പ് താരമായ പെറി 2011, 2012, 2013 വർഷങ്ങളിൽ ഏറ്റവുമധികം വരുമാനമുള്ള വനിതാ പോപ്പ് താരമായിരുന്നു. കാറ്റി ഹഡ്സൺ(2001), വൺ ഓഫ് ദ ബോയ്സ്(2008), ടീനേജ് ഡ്രീംസ് (2010), പ്രിസം(2013) എന്നിങ്ങനെ നാല് സ്റ്റുഡിയോ ആൽബങ്ങൾ പെറി ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ മ്യൂസിക്ക് പുരസ്കാരം രണ്ട് പ്രാവശ്യവും, ബിൽബോർഡ് പുരസ്കാരം നാല് പ്രാവശ്യവും, ബ്രിറ്റ് പുരസ്കാരം ഒരു വട്ടവും കാറ്റി പെറിയെ തേടി എത്തിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.