Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയപ്പാട്ടുമായി തോപ്പിൽ ജോപ്പൻ

thoppil-joppan-video-song

മമ്മൂട്ടി ചിത്രമായ തോപ്പിൽ ജോപ്പനിൽ നിന്നും മറ്റൊരു മനോഹരമായ മെലഡി കൂടി പുറത്തിറങ്ങി. ശ്വേതാ മോഹനും മധു ബാലകൃഷ്ണനും ചേർന്നു പാടിയ പ്രണയ ഗീതമാണിത്. വിദ്യാസാഗറിന്റെ സംഗീതത്തിനു വയലാർ ശരത് ചന്ദ്ര വർമയാണു വരികൾ കുറിച്ചത്. 

ഇന്നലെ യുട്യൂബിലെത്തിയ വിഡിയോ ഒരു ലക്ഷത്തോളം പ്രാവശ്യമാണു ആളുകൾ കണ്ടത്. മഴയത്ത് മംമ്ത മോഹൻദാസിന്റെ നൃത്തം, ഒപ്പം ഡാൻസ് കളിക്കാൻ ശ്രമിക്കുന്ന മമ്മൂട്ടി, അതിനെ തടയുവാൻ നോക്കുന്ന കൂട്ടുകാർ. ഇതെല്ലാം ചേർന്ന രംഗങ്ങളാണു പാട്ടിലുള്ളത്. പാട്ട് കേൾക്കാനും കാണുവാനും ഒരുപോലെ രസകരം.

സിനിമയിൽ കെ.എസ്. ചിത്ര പാടിയ ക്രിസ്തീയ ഭക്തി ഗാനവും അതിമനോഹരമാണ്. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹൻദാസും ആൻഡ്രിയ ജെറമിയയുമാണു നായികമാർ.  

Your Rating: