Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രീജിയുടെ പാട്ടുമായി ഉഷ ദീദി

ഉറക്കെ പാടുന്നതിന്റെ താളഭംഗിയും കേഴ്‌വിസുഖവും ഇന്ത്യൻ ജനതയ്ക്ക് കാണിച്ചു തന്ന ദീതി. വേദിയിൽ നിന്നുള്ള അവരുടെ ഓരോ ചലനങ്ങളും പാട്ടിനിടയിലുള്ള ചെറിയ മൂളലുകളും പോലും ചടുലമായിരുന്നു. പാട്ടിനൊപ്പം മനസുകൊണ്ട് നമ്മെ നൃത്തം ചെയ്യിപ്പിച്ചു ദീതി. ആ ദീതി സമ്മാനിച്ച മറ്റൊരു വ്യത്യസ്തതയ്ക്കാണ് ലേക്‌‌ഷോർ ആശുപത്രി സാക്ഷിയായത്. പോപ്പ് ഗായികയും മകളും ചെറുമകളും ചേർന്നവതരിപ്പിച്ച സംഗീത പരിപാടി വേദനയുടെ നിഴലിൽ ലേക്‌ഷോറിലുള്ളവർക്കെല്ലാമൊരു സ്നേഹസമ്മാനമായി.

പതിവിൽ നിന്നു വ്യത്യസ്തമായി പതിഞ്‍ സ്വരത്തിൽ ഉഷ പാടിത്തുടങ്ങി. സ്വരസ്ഥാനങ്ങളിലേക്കുള്ള യാത്ര പതിയെ ഉയർന്നു. ദീദിയുടെ സംഗീതം പതിയെ പതിയെ ചടുലമായി. വേദിയുടെ മനസും അതിനൊത്തു മാറി. പാടിഹിറ്റാക്കിയ പാട്ടുകളെല്ലാം ആ വേദിക്ക് ദീദി പാടിനൽകി. കൂടെ സദസും പാടി. മകൾ അഞ്ജലിയും ചെറുമകൾ അയേഷയുമായിരുന്നു ദീദിക്കൊപ്പം പാടാനെത്തിയത്. വേദിയിൽ മൂന്നു തലമുറകളുടെ സംഗീത സംഗമം.മൂന്നു തലമുറളൊത്തു ചേരുന്ന ഗായക സംഘത്തിന്റെ പേരും അതുപോലെ തന്നെ. ത്രീജി. ആശുപത്രിയിലെ സംഗീത പ്രേമികൾക്കൊപ്പം ഏറെനേരം ചെലവിട്ടാണ് ഉഷയും മകളും ചെറുമകളും മടങ്ങിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.