Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണിലും മനസിലും താളലഹരി

pooram പൂരക്കാഴ്ച(ഫയൽ ചിത്രം)

തൃശൂർ‌ വാദ്യമേള ലഹരിയിലാഴുന്നു. പൂരനഗരിയിൽ വാദ്യകേളിക്കു തുടക്കമായി. ബ്രഹ്മസ്വം മഠത്തിനു മുന്നിൽ മഠത്തില്‍വരവു പഞ്ചവാദ്യത്തോടെയായിരുന്നു തുടക്കം. ഇനി നാളത്തെ പകൽ വരെ നീളുന്ന വാദ്യതാള മേളം. കൊട്ടിക്കയറി പാണ്ടിമേളത്തോടെ അതിന് പര്യവസാനിക്കുമ്പോൾ ഒരാണ്ടിലെ പൂരത്തിനും പരിസമാപ്തിയാകും. അതുവരെ ചെണ്ടയും കുഴലും കൈമണിയുമൊക്കെ കാലം സമ്മാനിച്ച കലാപ്രതിഭകളുടെ കൈകളിലൂടെ നമുക്കു താളത്തിന്റെ ഉത്സവമൊരുക്കും.

ഇത്തവണയും മേള വാദ്യഘോഷം മുന്നിൽ നിന്നു നയിക്കുന്നത് പ്രതിഭാധനരുടെ വലിയ നിര തന്നെയാണ്. കാലഘട്ടത്തെ കീഴടക്കിയ വാദ്യപ്പെരുമയിൽ ഇത്തവണ പാറമേക്കാവിനായി പെരുവനം കുട്ടൻ മാരാർ, തിരുവമ്പാടിയ്ക്കായി കിഴക്കൂട്ട് അനിയൻ മാരാര്‍. പഞ്ചവാദ്യപ്പെരുമഴയൊരുക്കുവാൻ പാറമേക്കാവിനായി ചോറ്റാനിക്കര വിജയനും തിരുവമ്പാടിക്ക് അന്നമനട പരമേശ്വരൻ മാരാരും. പൂരത്തിന്റെ ജീവനായ പാണ്ടിമേളം തിരുവമ്പാടിയക്കായി നയിക്കുന്നതും കിഴക്കൂട്ട് അനിയൻമാരാർ തന്നെ.

പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പാണ്ടിമേള സംഘത്തിലെ മറ്റു പ്രധാനികൾ: കേളത്ത് അരവിന്ദാക്ഷൻ, പെരുവനം സതീശൻ, തിരുവല്ല രാധാകൃഷ്ണൻ, മട്ടന്നൂർ ശിവരാമൻ, പഴുവ‍ിൽ രഘു, ചേറൂർ രാജപ്പൻ, ചൊവ്വല്ലൂർ മോഹനൻ, പെരുവനം പ്രകാശൻ (ഉരുട്ടുചെണ്ട), പരിയാരത്ത് നാരായണൻ മാരാർ, പോറോത് ചന്ദ്രശേഖരൻ (വീക്കംചെണ്ട), കീഴൂട്ട് നന്ദനൻ, കൊമ്പത്ത് അനിൽ കുമാർ (കുഴൽ), മച്ചാട്ട് രാമകൃഷ്ണൻ, കുമ്മത്ത് രാമൻ (കൊമ്പ്), പല്ലാവൂർ രാഘവ പിഷാരോടി, മണിയാംപറമ്പിൽ മണിയൻ (ഇലത്താളം).

തിരുവമ്പാടിയുടെ പഞ്ചവാദ്യ സംഘത്തിലെ മറ്റു പ്രധാനികൾ: കോങ്ങാട് മധു, നല്ലേപ്പിള്ളി കുട്ടൻ, പരിയാരത്ത് ചന്ദ്രൻ, നല്ലേപ്പിള്ളി അനിയൻ, ചോറ്റാനിക്കര സുഭാഷ് (തിമില), കല്ലേക്കുളങ്ങര കൃഷ്ണവാര‍ിയർ, കോട്ടക്കൽ രവി, നെല്ലുവായ് ശശി, കയിലിയാട് മണികണ്ഠൻ (മദ്ദളം), തിച്ചൂർ മോഹനൻ, പല്ലശന സുധാകരൻ (ഇടയ്ക്ക), മഠത്തിലാത്ത് ഉണ്ണി നായർ, മഠത്തിലാത്ത് മണികണ്ഠൻ (കൊമ്പ്).

കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന പാണ്ടിമേള സംഘത്തിലെ മറ്റു പ്രധാനികൾ: ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ, ചെറുശേരി കുട്ടൻ മാരാർ, കക്കാട് രാജപ്പൻ മാരാർ, പെരുവനം ശിവൻ മാരാർ (ഉരുട്ടുചെണ്ട), തലോർ പീതാംബരൻ മാരാർ, പേരാമംഗലം അനിയൻകുട്ടി (വീക്കം ചെണ്ട), ഗുരുവായൂർ സേതു, പനമണ്ണ മനോഹരൻ (കുഴൽ), ഏഷ്യാഡ് ശശി (താളം).

ചോറ്റാനിക്കര വിജയൻ പ്രമാണിത്തം വഹിക്കുന്ന പാറമേക്കാവ് പഞ്ചവാദ്യ സംഘത്തിലെ മറ്റു പ്രധാനികൾ: പരയ്ക്കാട് തങ്കപ്പൻ, വൈക്കം ചന്ദ്രൻ, ചോറ്റാനിക്കര നന്ദപ്പൻ, കീഴില്ലം ഗോപാലകൃഷ്ണൻ (തിമില), ചെർപ്പുളശേരി ശിവൻ, പുലാപ്പറ്റ ബാലകൃഷ്ണൻ, തൃപ്പലമുണ്ട നടരാജവാരിയർ (മദ്ദളം), ചേന്ദമംഗലം ഉണ്ണി (ഇടയ്ക്ക).