മലയാള സിനിമയിലെ ട്രാഫിക് മാറ്റിയ രാജേഷ് പിള്ള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലെ ആദ്യ ഗാനമെത്തി. അവയവ മാറ്റത്തിന്റെയും സങ്കീർണമായ മനുഷ്യ ബന്ധങ്ങളുടെയും ഉൾത്തലങ്ങളിലേക്ക് കടന്നുപോയ ചിത്രമായിരുന്നു ട്രാഫിക്. ചിത്രത്തിന്റെ യാഥാർഥ്യ തലം നിത്യജീവിതത്തിൽ പിന്നീട് നമ്മൾ പലപ്പോഴും അറിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം മനസിലേക്ക് വന്നിരുന്നു അതിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. അതുപോലൊരു ഗാനം തന്നെയാണ് ഹിന്ദി പതിപ്പിലുമുള്ളത്.
ചിത്രത്തിലെ നിർണായകമായ കാര്യങ്ങളിലൂടെ കടന്നുപോകുന്ന പാട്ട് അരിജിത് സിങ് ആണ് പാടിയിരിക്കുന്നത്. മിതൂൻ തന്നെയാണ് പാട്ടെഴുതിയതും ഈണമിട്ടതും.