Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വിഡിയോ ലീക്ക് ആയത്, പാടിയത് മീനയല്ല: ജിബു ജേക്കബ്

jibu-jacob-meena സംവിധായകൻ ജിബു ജേക്കബും നടി മീനയും

രണ്ടു ദിവസമായി നമ്മൾ പലവട്ടം കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന വിഡിയോകളിലൊന്ന് നടി മീനയുടേതാണ്. ഒരിടത്തു നിന്ന് തനി വീട്ടമ്മയുടെ ലുക്കിൽ വെറുതെ ഒരു പാട്ടു മൂളുകയാണ് മീന. അതിമനോഹരമാണ് ശബ്ദം. വരികളും അങ്ങനെ തന്നെ. കേട്ടു തുടങ്ങുമ്പോൾ മീന പാടുന്നതായിട്ടേ തോന്നൂ. നമ്മുടെയൊക്കെ അമ്മമാർ ഇടയ്ക്കിടെ അടുക്കളയിലൊക്കെ നിന്ന് പാടില്ലേ അതുപോലെ അടുപ്പം തോന്നുന്നൊരു വിഡിയോ. എവിടെ നിന്നാണ് ഈ വിഡിയോ എത്തിയത്, ആരാണ് പാടിയത് എന്നൊക്കെയുള്ള ചർച്ചകൾ സമൂഹമാധ്യമത്തിൽ തകൃതിയാണ്. അമ്മമാരെയും അവര്‍ ഇടയ്ക്കു മൂളാറുള്ള പാട്ടുകളേയും ഓർത്ത് ധാരാളം പേർ എഴുതുന്നുമുണ്ട്. അതുകൊണ്ടാണ് ഈ വിഡിയോയുടെ പിന്നിലെ കഥയെന്ത് എന്നറിയാൻ മീന അഭിനയിക്കുന്ന മുന്തിരി വള്ളികള്‍ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ജിബു ജേക്കബിനെ തന്നെ വിളിച്ചത്. 

സിനിമയിലെ തന്നെ ഒരു രസകരമായ രംഗമാണിത്. പക്ഷേ അത് എങ്ങനെയാണ് പുറത്തുപോയത് എന്നറിയില്ല. അതിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. സംഭവം ഗൗരവതരമായിട്ടാണ് കാണുന്നത്. വിഡിയോ പുറത്തെത്തിയപ്പോൾ ഇങ്ങനെ വൈറലാകും എന്നും കരുതിയതേയില്ല. ജിബു പറഞ്ഞു. 

നല്ലൊരു കുടുംബിനിയായി പുത്തൻ ലുക്കിലാണ് മീന. അതുതന്നെ വലിയ കൗതുകമാണ്. അതിനൊപ്പമാണ് ഈ പാട്ടും. ആനിയമ്മ എന്നാണു കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാൽ ആണു നായകൻ. ഉലഹന്നാന്‍ എന്നാണു കഥാപാത്രത്തിന്റെ പേര്. ഇദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് മീന എത്തുന്നത്.  ഭാര്യയോടുള്ള ഉലഹന്നാന്റെ പ്രണയം ചിത്രത്തിന്റെ ട്രെയിലറിലൂടെ പ്രേക്ഷകന്റെ ഹൃദയം തൊട്ടതാണ്.ശ്വേത മോഹനാണ് ഈ പാട്ടു പാടിയത്. ബിജിബാൽ ആണു സംഗീതം. എങ്ങനെ പുറത്തായി എന്നറിയില്ലെങ്കിലും സിനിമയോട് ഈ പാട്ടിലൂടെ നല്ല അടുപ്പമായി പ്രേക്ഷകന്. 

Your Rating: