Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വധുവിന് കനേഡിയൻ പൗരന്റെ വിവാഹ സമ്മാനം

canadian-groom-indian-bride

ബോളിവുഡ് ചിത്രം ആഷിക്കി ടൂവിലെ സൂപ്പര്‍ ഹിറ്റ് ഗാനം തും ഹി ഹോ ആലപിക്കാൻ ഫ്രാങ്ക് ഗ്രിഗറി എന്ന കനേഡിയൻ പൗരന് ആറാഴ്ച്ച സമയം എടുക്കേണ്ടി വന്നു. എന്നാൽ ആ കഷ്ടപ്പാടിന് ഗ്രിഗറിക്ക് തക്കപ്രതിഫലം കിട്ടുകയും ചെയ്തു. വിവാഹ സൽക്കാരത്തിലാണ് ഇംഗ്ലീഷ് ചുവയോടെ മനോഹരമായി ഗാനം ആലപിച്ച് ഗ്രിഗറി എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

കഴിഞ്ഞമാസം 27 നാണ് ഇന്ത്യക്കാരിയായ സിമ്രാൻ മല്‍ഹോത്രയെ ഗ്രിഗറി ജീവിത സഖിയാക്കിയത്. സിഖ് ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ചടങ്ങള്‍ക്ക് ശേഷം ന‌ന്ന പാർട്ടിയിലാണ് ആഷിക്കി ടൂവിലെ ഗാനം ആലപിച്ച് ഗ്രിഗറി സിമ്രാനെ കൈയിലെടുത്തത്. പ്രണയം തുളുമ്പി നിൽക്കുന്ന ഭാവഗാനം മനോഹരമായി തന്നെ ഗ്രിഗറി ആലപിച്ചിട്ടുണ്ട്. പ്രിയതമന്റെ ആലാപനം കേട്ട് സിമ്രാൻ വിതുമ്പി കരഞ്ഞു പോയി. എങ്ങനെ കരായതിരിക്കും അത്ര മനോഹരമയാണ് പിയാനോയുടെ പശ്ചാത്തലത്തിൽ ഗ്രിഗറി പാട്ട് പാടിയിരിക്കുന്നത്.

തും ഹി ഹോ...

കവിത ചൊല്ലി സിമ്രാനെ ഞെട്ടിക്കാനായിരുന്നു ഗ്രിഗറിയുടെ പ്ലാൻ. ഇതിനായി സിമ്രന്റെ അമ്മയെ സമീപിച്ചപ്പോൾ അമ്മയാണ് ആഷിക്കി ടൂവിലെ പാട്ട് പാടാൻ ആവശ്യപ്പെ‌ട്ടത്. ഗാനത്തിന്റെ ആർത്ഥം അറിഞ്ഞ ഗ്രിഗറി ഇതിലും നല്ലൊരു വഴി തന്റെ പ്രണയം പ്രകടിപ്പിക്കാൻ ഇല്ല എന്ന് മനസിലാക്കി ആറാഴ്ച്ച സമയമെടുത്ത് ഗാനം പാടിയത്.