Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറബി ഗായകരെ വെല്ലും മീനാക്ഷി പാടിയ യുഎഇ ദേശീയ ഗാനം

meenakshi-uae-singer

ഷാര്‍ജ ടി വി  റിയാലിറ്റി ഷോ വിജയിയായ മലയാളി വിദ്യാർഥിനി  മീനാക്ഷി ജയകുമാര്‍ പാടിയ യു എ ഇ ദേശീയദിനാഘോഷ ഗാനം അറബ്സ്വദേശികൾക്ക് ഇടയില്‍ വൈറലായി. അറബി ഗായകരെ വെല്ലുന്ന ശൈലിയില്‍ പാടിയ ഗാനം ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. 

നഹനു ഇമാറാത്തി ഹുന്‍  എന്ന പേരില്‍ അബുദാബി ലുലു  ജീവനക്കാരനും  കവിയുമായ അനില്‍ കുമ്പനാട് അണിയിച്ച് ഒരുക്കിയ ഗാനമാണ്  ശ്രദ്ധയാമാകുന്നത്. മലയാളത്തില്‍  അനില്‍ എഴുതിയ  വരികള്‍   റാസല്‍ഖൈമയിലെ സർക്കാർ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദല്‍സലാം അഹ്മദ് അറബിയിലേയ്ക്ക്  പരിഭാഷപ്പെടുത്തുകയായിരുന്നു. ഏഴു കടലും താണ്ടി, ഏഴു വന്‍കരയില്‍ നിന്നും.. എന്നര്‍ഥം വരുന്ന  വരികളാണ് അറബിയിലാക്കിയത്.​മലയാളത്തിൽ കൂടി  പുറത്തിറങ്ങിയ ഗാനം  ഗായിക നിത്യയാണ് ആലാപിച്ചത്.  

പാട്ടിന്‍റെ ചിത്രികരണം ഏറെ മികവ് പുലര്‍ത്തുന്നു. നടനും കവിയുമായ കെ.കെ.മൊയ്തീന്‍ കോയ, സാഹില്‍ ഹാരിസ് ,അനില്‍ കുമ്പനാട്, ടിനി തുടങ്ങിയവര്‍ ഗാന രംഗത്ത്‌ അഭിനയിച്ചിരിക്കുന്നു. ​ മാസങ്ങള്‍ മുന്‍പ്   ഷാർജ  ടി വി യുടെ ഏറെ ജനകീയമായ  റിയാലിറ്റി ഷോയിൽ  അറബ് മല്‍സ​രാർഥികളെ​ പിന്‍ ത​ള്ളിയാണ് ​മീനാക്ഷി ഒന്നാം സ്ഥാനം നേ​ടുകയും ഷാര്‍ജ ഭരണാധികാരിയില്‍ നി​ന്ന്​​ സമ്മാനം ​ഏറ്റുവാങ്ങുകയും ചെയ്തത് വാർത്തയായിരുന്നു.​ ​അങ്കമാലി സ്വദേശികളായ എ​ൻ​ജിനിയര്‍ ജയകുമാറിന്‍റെയും ഡോ;രേഖയുടെയും മകളാ​ണ് മീനാക്ഷി.

Your Rating: