Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും കേൾക്കാം ഉണ്ണികളേ ഒരു കഥ പറയാം...

lal-sreenath

പലയിടങ്ങളിൽ നിന്നാണ് അവർ അയാളുടെ കൈപിടിച്ചത്. ആരുമില്ലാത്ത ബാല്യങ്ങൾ. കയ്യിലൊരു പുല്ലാങ്കുഴലും മനസു നിറയെ സ്നേഹവും നാളെയോടുള്ള അടങ്ങാത്ത ആവേശവുമായി ഈ ഭൂമിയുടെ പലയിടങ്ങളിലവർ അയാളുടെ തണലിൽ കൂടാരമൊരുക്കി. . ആ നാളുകളിലെ ഇടവേളകളിലെവിടെയോ വച്ച് ആ കുഞ്ഞു മുഖങ്ങളിലേക്ക് നോക്കി അയാൾ പാടിയ പാട്ടാണ്....ഉണ്ണികളേ ഒരു കഥ പറയാം...ആ സിനിമ പറഞ്ഞത് അവരുടെ കഥയായിരുന്നു. മോഹൻലാൽ ചിത്രത്തിന്റെ പേരു തന്നെ അങ്ങനെയാണ് ഉണ്ണികളേ ഒരു കഥപറയാം...കണ്ണീരുമാത്രമായി അവസാനിക്കുന്ന സിനിമയിലെ ഈ മനോഹര ഗാനമൊരുക്കിയത് ഔസേപ്പച്ചനും ബിച്ചു തിരുമലയും ചേർന്നാണ്.

എത്ര വട്ടം നമ്മളേറ്റു പാടിയിരിക്കുന്നു...ഇപ്പോഴും ആ പുല്ലാങ്കുഴലിന്റെ നാദം മനസിലുണ്ട്. ചലച്ചിത്ര ലോകത്തെ പുതിയ തലമുറയ്ക്കും അങ്ങനെ തന്നെ. വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ ഈ പാട്ടിന്റെ റീമിക്സ് ഉള്‍പ്പെടുത്തിയത് അതുകൊണ്ടാകാം. സച്ചിൻ വാര്യര്‍ ഒന്നുകൂടി ആ പാട്ടു പാടിയപ്പോഴും നമ്മളങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. വീണ്ടും കേൾക്കണം. വിനീത് തന്നെ അത് ഫേസ്ബുക്ക് വഴി ഷെയർ ചെയ്തപ്പോൾ ആ ഇഷ്ടത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് മനസിലായി. ശ്രീനാഥ് ഭാസിയാണ് ഈ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് റീമിക്സ് ഒരുക്കിയത്. ഈ ഗാനമുൾപ്പെടെ ചിത്രത്തിലെ മറ്റെല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

Your Rating: