Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടാം വയസിൽ ദേശീയ പുരസ്കാരം നേടി ഉത്തര ഉണ്ണികൃഷ്ണൻ

Uthara Unnikrishnan

തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ട ഗായകനാണ് പി. ഉണ്ണികൃഷ്ണൻ. 1994 ൽ പുറത്തിറങ്ങിയ കാതലൻ എന്ന ചിത്രത്തിലെ എന്നവളെ എന്ന ആദ്യ ഗാനത്തിന് ദേശീയ പുരസ്കാരം നേടി ഉണ്ണകൃഷ്ണന്റെ പാത പിന്തുടർന്ന് മകൾ ഉത്തരയും ദേശീയ പുരസ്കാരം നേടിയിരിക്കുന്നു.

ഉത്തരെ എട്ടാം വയസിൽ പാടിയ അഴകേ എന്ന ഗാനത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചിരിക്കുന്നത്. എ എൽ വിജയ്യുടെ ‘സൈവം‘ എന്ന ചിത്രത്തിലെയാണ് അഴകേ എന്ന ഗാനം. നാ മുത്തുകുമാർ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.